Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , » താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണവും മര്‍കസ് റൂബി ജൂബിലി പ്രചരണ സമ്മേളനവും ശനിയാഴ്ച മജിര്‍പള്ളയില്‍

താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണവും മര്‍കസ് റൂബി ജൂബിലി പ്രചരണ സമ്മേളനവും ശനിയാഴ്ച മജിര്‍പള്ളയില്‍

Written By Muhimmath News on Friday, 29 December 2017 | 10:28

വോര്‍ക്കാടി: സമസ്തയുടെ സമുന്നദ നേതൃത്വമായിരുന്ന മര്‍ഹൂം താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി, നൂറുല്‍ ഉലമ എം. എ അബ്ദുല്‍ ഖാദിര്‍ മുസലിയാര്‍ എന്നിവരുടെ അനുസ്മരണവും ജനുവരി 4, 5, 6, 7 തീയ്യതികളില്‍ നടക്കുന്ന വീടുകള്‍ ജാമിഅ മര്‍കസുസ്സഖാഫതി സുന്നീയ്യുടെ റൂബി ജൂബിലി സമ്മേളന പ്രചരണവുും ഡിസംബര്‍ 30ന് മജിര്‍പള്ളിയില്‍ നടക്കും. 

വൈകിട്ട് നാല് മണിക്ക് നടക്കുന്ന പരിപാടിയില്‍ സയ്യിദ് കെ എസ് എം തങ്ങള്‍ ഗാന്ധിനഗര്‍ പ്രര്‍ത്ഥന നടത്തും. സയ്യിദ് ജാലാലുദ്ധീന്‍ സഅദി മള്ഹരിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ ശൈഖുനാ താജുശ്ശരീഅ: എം അലി കുഞ്ഞി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സിറാാജുദ്ധീന്‍ സഖാഫി കന്യാന സന്ദേശ പ്രഭാഷണവും 
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി മുഖ്യപ്രഭാഷണവും നടത്തും. 

സയ്യിദ് ശംസുദ്ധീന്‍ തങ്ങള്‍ ഗാന്ധിനഗര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, മൂസല്‍ മദനി അല്‍ബിഷാറ,  ഉസ്താദ് സകരിയ്യ ഫൈസി,  അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. അബ്ദുല്‍ ലത്തീഫ് യുണിവേര്‍സള്‍,  അബ്ബാസ് ഹാജി കല്ലൂര്‍, മുഹമ്മദ് ഡി എം കെ മുഖ്യാതിഥിയായിരിക്കും. 

അബ്ദുല്‍ ഖാദിര്‍ മുസലിയാര്‍ കോളിയൂര്‍പദവ്, അബൂബക്കര്‍ മുസലിയാര്‍ ബൊള്‍മാര്‍, ഹമീദ് സഖാഫി മച്ചംപാടി, അഹ്മദ് കുഞ്ഞി മുസലിയാര്‍ ഉര്‍ണി, അബ്ദുല്‍ ലത്തീഫ് ബനാന, അബ്ദുറഹ്മാന്‍ സഖാഫി ധര്‍മനഗര്‍, സൈനുദ്ധീന്‍ ഹാജി ഹൊസങ്കടി, അബ്ദുറഹ്മാന്‍ സഖാഫി കിന്നജെ, അശ്രഫ് സഖാഫി ഉര്‍ണി, അബ്ദുസത്താര്‍ മുറത്തണ, മണ്‌സൂര്‍ ബേക്കരി,  ടി. എ. അഹ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ കരീം ഡി. കെ, സിദ്ധീഖ് കോളിയൂര്‍, മൂസ ധര്‍മനഗര്‍,  അബൂബക്കര്‍ ധര്‍മനഗര്‍ തുടങ്ങിയവര്‍ സംബിദ്ധിക്കും. മുഹമ്മദ് സഖാഫി തോക്കെ സ്വാഗതവും ഉമറുല്‍ ഫാറൂഖ് ഹിമമി സഖാഫി കോളിയൂര്‍ നന്ദിയും പറയും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved