Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » മര്‍കസ്‌ റൂബിജൂബിലി; ജില്ലാ സന്ദേശ യാത്ര 23മുതല്‍

മര്‍കസ്‌ റൂബിജൂബിലി; ജില്ലാ സന്ദേശ യാത്ര 23മുതല്‍

Written By Muhimmath News on Tuesday, 19 December 2017 | 19:32




കാസര്‍കോട്: 'പര്യവേക്ഷണം വൈജ്ഞാനിക മികവിന്' എന്ന ശീര്‍ശകത്തില്‍ ജനുവരിയില്‍ നടക്കുന്ന മര്‍കസുസ്സഖാഫതി സുന്നിയയുടെ സമ്മേളനം വിളംബരം ചെയ്തുകൊണ്ട് 
ജില്ല സഖാഫീസ് ശൂറയുടെ നേതൃത്വത്തില്‍ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു.


സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി നയിക്കുന്ന യാത്ര ഈ മാസം 23 മുതല്‍ 27
തിയതികളിലായി 40 കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ജമാല്‍ സഖാഫി, ജബ്ബാര്‍ സഖാഫി പാത്തൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ജലീല്‍ സഖാഫി മാവിലാടം, എന്നിവര്‍ ഉപനായകന്മാരും അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ ഡയറക്ടറും മൂസ സഖാഫി കളത്തൂര്‍ കോ. ഓര്‍ഡിനേറ്ററുമാണ് 

23ന് ബീരിച്ചേരി മഖാം സിയാറത്തോടെ ആരംഭിക്കുന്ന യാത്ര പരപ്പയിലും 24ന് കുണിയയിലും 25ന് കുമ്പഡാജെ എ പി സര്‍ക്കിളിലും 26ന് കൊടിയമ്മയിലും 27ന് മുണ്ടിത്തടുക്ക
 പള്ളയിലും സമാപിക്കും

ഇത് 
സംബന്ധമായ  ജില്ല സഖാഫി സംഗമം മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി അദ്യക്ഷത വഹിച്ചു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി സഖാഫി, ബെള്ളിപ്പാടി അബ്ദുള്ള മുസ് ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ പി  ഹുസൈന്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി തുടങ്ങിയവര്‍ സംബന്ധിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved