Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , , , , » ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മര്‍കസ് ജില്ലാ സന്ദേശയാത്രക്ക് ശനിയാഴ്ച തുടക്കമാകും; മാട്ടൂല്‍ തങ്ങള്‍ പതാക കൈമാറും

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മര്‍കസ് ജില്ലാ സന്ദേശയാത്രക്ക് ശനിയാഴ്ച തുടക്കമാകും; മാട്ടൂല്‍ തങ്ങള്‍ പതാക കൈമാറും

Written By Muhimmath News on Thursday, 21 December 2017 | 18:09





കാസര്‍കോട്: പര്യവേക്ഷണം വൈജ്ഞാനിക മികവിന് എന്ന പ്രമേയത്തില്‍ ജനുവരി 4 മുതല്‍ 7 വരെ നടക്കുന്ന മര്‍കസ് റൂബി ജൂബിലി കാസര്‍കോട് ജില്ലാ സന്ദേശയാത്ര 23ന് രാവിലെ ഒമ്പതുമണിക്ക് ബീരിച്ചേരി മഖാം സിയാറത്തോടെ ആരംഭിക്കും.

ജില്ലാ സഖാഫി ശൂറയുടെ നേതൃത്വത്തില്‍ നടക്കുന്ന യാത്ര 40 കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

രാവിലെ 9.30ന് തൃക്കരിപ്പൂര്‍ ടൗണില്‍ നടക്കുന്ന ഉദ്ഘാടന സ,മ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ജാഥാനായകന്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന് പതാക കൈമാറും.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സന്ദേശപ്രഭാഷണവും എസ് എസ് എഫ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി ഹാരിസ് ഹിമമി സഖാഫി മുഖ്യപ്രഭാഷണവും നടത്തും.

വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, അശ്‌റഫ് സഅദി ആരിക്കാടി, ഡോ. അബ്ദുല്ല കാഞ്ഞങ്ങാട്, സി എന്‍ ജഅഫര്‍, നൗഷാദ് മാസ്റ്റര്‍ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്യും.

ആദ്യദിവസം പടന്ന വെള്ളച്ചാല്‍, ചെറുവത്തൂര്‍, ചീമേനി, ചാനടുക്കം, നീലമ്പാറ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം പരപ്പയില്‍ സമാപിക്കും.

24ന് പാണത്തൂരില്‍ നിന്നാരംഭിച്ച് ഒടയഞ്ചാല്‍, പടന്നക്കാട്, അഴിത്തല, കാഞ്ഞങ്ങാട്, പൂച്ചക്കാട്, ബേക്കല്‍ ജംഗ്ഷന്‍, കളനാട് എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം രാത്രി 8.30ന് കുണിയയില്‍ സമാപിക്കും.
25ന് ചട്ടഞ്ചാലില്‍ നിന്നാരംഭിച്ച് കുണ്ടംകുഴി, ബന്തടുക്ക, പള്ളങ്കോട്, ഗാളിമുഖം, ആദൂര്‍, പള്ളപ്പാടി എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം എ പി സര്‍ക്കിളിലും 26ന് പെര്‍ളയില്‍നിന്നാരംഭിച്ച് നെല്ലിക്കട്ട, ചെര്‍ക്കള, ഉളിയത്തടുക്ക, തളങ്കര, മൊഗ്രാല്‍പുത്തൂര്‍, കുമ്പള, മൊഗ്രാല്‍ എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കൊടിയമ്മയില്‍ സമാപിക്കും.

സമാപന ദിവസമായ 27ന് ഉദ്യാവരത്തുനിന്നാരംഭിച്ച് ആനക്കല്ല്, മിയാപദവ്, പൈവളിഗെ, ഉപ്പള, ബന്തിയോട്, പെര്‍മുദെ, അംഗഡിമുഗര്‍ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം മുണ്ട്യത്തടുക്ക പള്ളത്ത് സമാപിക്കും.

മുഹമമദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍., ജമാല്‍ സഖാഫി ആദൂര്‍, ജബ്ബാര്‍ സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍, റഹീം സഖാഫി ചിപ്പാര്‍, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സിദ്ദീഖ് സഖാഫി ബായാര്‍, സിദ്ദീഖ് സഖാഫി തൈര, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൂസ സഖാഫി കളത്തൂര്‍ എന്നിവര്‍ ജാഥയില്‍ സ്ഥിരാംഗങ്ങളാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved