Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page


കാസര്‍കോട് : പര്യവേക്ഷണം വൈജ്ഞാനിക മികവിന് എന്ന ശീര്‍ഷകത്തില്‍ ജനുവരി 4 മുതല്‍ 7 വരെ നടക്കുന്ന മര്‍കസ് റൂബി ജൂബിലി സന്ദേശ യാത്ര 
27ന് മുണ്ട്യത്തടുക്കയില്‍ സമാപിക്കും. വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ മര്‍കസ് നാല് പതിറ്റാണ്ട് നടത്തിയ സേവനങ്ങള്‍ക്ക് സമൂഹം നല്‍കിയ ആദരവ് വിളിച്ചറിയിക്കുന്നതായിരിക്കുന്നതായിരുന്നു ഓരോ സ്വീകരണ പരിപാടിയും. നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് 40 കേന്ദ്രങ്ങളിലാണ് സ്വീകരണമൊരുക്കിയത്. മുസ്്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കെ.എച്ച് അബ്ദുല്ല കുഞ്ഞി മാസ്റ്റര്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് പാത്തൂര്‍ ജബ്ബാര്‍ സഖാഫി, എസ്.ജെ.എം ജില്ലാ പ്രിസഡന്റ് ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ എസ് എം എ ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ ജാഥയെ അഭിവാദ്യം ചെയ്തു. ഇന്ന് പെര്‍ളയില്‍ നിന്നാരംഭിച്ച ജാഥ, നെല്ലിക്കട്ട, ചെര്‍ക്കള, ഉളിയത്തടുക്ക, തളങ്കര, മൊഗ്രാല്‍ പുത്തൂര്‍, കുമ്പള, മൊഗ്രാല്‍, എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം കൊടിയമ്മ ശിബിലി നഗറില്‍ സമാപിച്ചു.


സയ്യിദ് ഫക്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ അബ്ദുറഹീം സഖാഫി ചിപ്പാര്‍, സിദ്ധീഖ് സഖാഫി ആവളം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ധീന്‍ സഖാഫി, സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി, അബ്ദുല്‍ കരീം മാസ്റ്റര്‍, അബ്ബാസ് സഖാഫി മണുമ, റഫീഖ് സഖാഫി ചേടിക്കുണ്ട്, അബ്ബാസ് സഖാഫി ചേരൂര്‍, ശാഫി സഖാഫി ഏണിയാടി, അബ്ബാസ് ഹാജി ചേരൂര്‍, അബ്ദുറസ്സാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.

നാളെ രാവിലെ ഉദ്യാവരത്ത് നിന്ന് ആരംഭിക്കും, ആനക്കല്ല്, മിയാപദവ്, പൈവള്ളിഗെ, ഉപ്പള, ബന്തിയോട്, പെര്‍മുദെ, അംഗടിമുഗര്‍ എന്നി സ്ഥലങ്ങള്‍ക്ക് ശേഷം രാത്രി സമാപിക്കും
Leave A Reply