Latest News :
...
Home » , , , » കര്‍ണാട മര്‍കസ് സന്ദേശയാത്രക്ക് തുടക്കമായി

കര്‍ണാട മര്‍കസ് സന്ദേശയാത്രക്ക് തുടക്കമായി

Written By Muhimmath News on Tuesday, 26 December 2017 | 11:24
























മംഗളൂരു: മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി നയിക്കുന്ന കര്‍ണാടകയിലെ മര്‍കസ് സമ്മേളന സന്ദേശയാത്രക്ക് ഉഡുപ്പി ജില്ലയിലെ കുന്താപുരത്ത് തുടക്കം കുറിച്ചു.

സയ്യിദ് യൂസുഫലി നഗറില്‍ നടന്ന ചടങ്ങില്‍ മര്‍കസ് സമ്മേളന സ്വാഗതസംഘം കര്‍ണാടക പ്രസിഡന്റ് തൗഫീഖ് അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ഉഡുപ്പി ജില്ലാ അധ്യക്ഷന്‍ സയ്യിദ് ജഅ്ഫര്‍ സഖാഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുറശീദ് സഖാഫി കക്കിഞ്ചെ മുഖ്യപ്രഭാഷണം നടത്തി.

തുടര്‍ന്ന് ഉഡുപ്പി, കണ്ണങ്കാര്‍, കൈക്കമ്പ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി കൃഷ്ണപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സമാപന പ്രഭാഷണം നടത്തി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved