തൃക്കരിപ്പൂര്‍ ടൗണില്‍ നടന്ന സമ്മേളനത്തില്‍
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, ജാഥാനായകന് മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രചരണ സമിതി ചെയര്മാന് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു.
മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ഹമീദ് മൗലവി ആലംപാടി, എസ് വൈ എസ് ജില്ലാ സെക്രട്ടറി നൗഷാദ് മാസ്റ്റര്‍, എസ് എം എ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, എസ് ജെ എം ജില്ലാ ട്രഷറര്‍ ടി കെ അബ്ദുല്ല മൗലവി, മുജമ്മഅ് മാനേജര്‍ ജാബിര്‍ സഖാഫി, സയ്യിദ് ഹാമിദ് അന്‍വര്‍, അബ്ബാസ് സഖാഫി, ഇസ്മാഈല്‍ സഅദി, അബ്ദുന്നാസര്‍ അമാനി, സാദിഖ് അഹ്സനി, സലാഹുദ്ദീന് സഖാഫി, പി പി ശാഹുല്‍ ഹമീദ് ഹാജി, എം ടി പി അബൂബക്കര്‍ ഹാജി, അബ്ദുസ്സമദ് ഹാജി, എം കെ ഹാജി ഒളവറ, ബശീര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.
സഖാഫി ശൂറ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ സന്ദേശ പ്രഭാഷണം നടത്തി. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും ഹുസൈന് സഖാഫി ആയിറ്റി നന്ദിയും പറഞ്ഞു.
ആദ്യദിവസം പടന്ന വെള്ളച്ചാല്‍, ചെറുവത്തൂര്‍, ചീമേനി, ചാനടുക്കം, നീലമ്പാറ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം പരപ്പയില്‍ സമാപിക്കും.
24ന് പാണത്തൂരില്‍ നിന്നാരംഭിച്ച് ഒടയഞ്ചാല്‍, പടന്നക്കാട്, അഴിത്തല, കാഞ്ഞങ്ങാട്, പൂച്ചക്കാട്, ബേക്കല്‍ ജംഗ്ഷന്, കളനാട് എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം രാത്രി 8.30ന് കുണിയയില്‍ സമാപിക്കും.
25ന് ചട്ടഞ്ചാലില്‍ നിന്നാരംഭിച്ച് കുണ്ടംകുഴി, ബന്തടുക്ക, പള്ളങ്കോട്, ഗാളിമുഖം, ആദൂര്‍, പള്ളപ്പാടി എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം എ പി സര്‍ക്കിളിലും 26ന് പെര്ളയില്നിന്നാരംഭിച്ച് നെല്ലിക്കട്ട, ചെര്‍ക്കള, ഉളിയത്തടുക്ക, തളങ്കര, മൊഗ്രാല്‍പുത്തൂര്‍, കുമ്പള, മൊഗ്രാല്‍ എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കൊടിയമ്മയില്‍ സമാപിക്കും.
സമാപന ദിവസമായ 27ന് ഉദ്യാവരത്തുനിന്നാരംഭിച്ച് ആനക്കല്ല്, മിയാപദവ്, പൈവളിഗെ, ഉപ്പള, ബന്തിയോട്, പെര്‍മുദെ, അംഗഡിമുഗര്‍ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം മുണ്ട്യത്തടുക്ക പള്ളത്ത് സമാപിക്കും.
മുഹമമദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍., ജമാല്‍ സഖാഫി ആദൂര്‍, ജബ്ബാര്‍ സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍, റഹീം സഖാഫി ചിപ്പാര്‍, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സിദ്ദീഖ് സഖാഫി ബായാര്‍, സിദ്ദീഖ് സഖാഫി തൈര, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൂസ സഖാഫി കളത്തൂര്‍ എന്നിവര്‍ ജാഥയില്‍ സ്ഥിരാംഗങ്ങളാണ്.
തൃക്കരിപ്പൂര്‍ ടൗണില്‍ നടന്ന സമ്മേളനത്തില്‍
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, ജാഥാനായകന് മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Post a Comment