Latest News :
...
Home » , , » മര്‍കസ് സന്ദേശയാത്ര നാലാം ദിനത്തിലേക്ക് വിഭവ സമാഹരണം ശ്രദ്ധേയമാകുന്നു

മര്‍കസ് സന്ദേശയാത്ര നാലാം ദിനത്തിലേക്ക് വിഭവ സമാഹരണം ശ്രദ്ധേയമാകുന്നു

Written By Muhimmath News on Monday, 25 December 2017 | 11:40

കാസര്‍കോട്: പര്യവേക്ഷണം വൈജ്ഞാനിക മികവിന് എന്ന ശീര്‍ഷകത്തില്‍ ജനുവരി 4 മുതല്‍ 7 വരെ നടക്കുന്ന മര്‍കസ് സമ്മേളന സന്ദേശയാത്ര നാലാം ദിവസത്തിലേക്ക് കടക്കുന്നു.

 തിങ്കളാഴ്ച ചട്ടഞ്ചാലില്‍ നിന്ന് സന്ദേശയാത്ര പ്രയാണം തുടര്‍ന്നു. രാത്രി കുമ്പഡാജെ എ പി സര്‍ക്കിളില്‍ സമാപിക്കും. വിവിധ കേന്ദ്രങ്ങളില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, മൂസ സഖാഫി കളത്തൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ജമാലുദ്ദീന്‍ സഖാഫി, 
തുടങ്ങിയവര്‍ സംസാരിച്ചു.

മര്‍കസ് മെയിന്‍ കാമ്പസില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഭക്ഷണ ഇനത്തിലേക്ക് ജില്ലയില്‍ നിന്ന് സ്വരൂപിക്കുന്ന വിഭവ സമാഹരണം ശ്രദ്ധേയമാകുന്നു. ആയിരം ചാക്ക് അരി പദ്ധതിയിലേക്ക് ഓരോ യൂനിറ്റിലേയും പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് കടന്നുവരുന്നത്. 

യാത്ര ചൊവ്വാഴ്ച രാവിലെ പെര്‍ളയില്‍നിന്നാരംഭിച്ച് നെല്ലിക്കട്ട, ചെര്‍ക്കള, ഉളിയത്തടുക്ക, തളങ്കര, മൊഗ്രാല്‍പുത്തൂര്‍, കുമ്പള ടൗണ്‍, മൊഗ്രാല്‍ എന്നിവിടയങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കൊടിയമ്മയില്‍ സമാപിക്കും. സമാപന സംഗമത്തില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved