Latest News :
Home » , » കര്‍ണാടകയില്‍ മര്‍കസ് പ്രചാരണം ഹകീം അസ്ഹരിയുടെ സന്ദേശയാത്ര 25 മുതല്‍

കര്‍ണാടകയില്‍ മര്‍കസ് പ്രചാരണം ഹകീം അസ്ഹരിയുടെ സന്ദേശയാത്ര 25 മുതല്‍

Written By Muhimmath News on Sunday, 24 December 2017 | 19:34




മംഗളൂരു: മര്‍കസ് റൂബി ജൂബിലിയുടെ പ്രചരണാര്‍ഥം മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി നയിക്കുന്ന മൂന്നു ദിവസത്തെ സന്ദേശജാഥ 25ന് രാവിലെ ഒമ്പതുമണിക്ക് ഉഡുപ്പി ജില്ലയിലെ കുന്താപുരത്ത് നിന്ന് ആരംഭിക്കും.
അന്ന് വൈകിട്ട് കൃഷ്ണാപുരത്ത് സമാപിക്കുന്ന റാലിയില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.

26ന് ദേര്‍ളക്കട്ടയില്‍ നിന്നാരംഭിക്കുന്ന യാത്ര വൈകിട്ട് വിട്ടല്‍-കമ്പളബെട്ടുവില്‍ സമാപിക്കും. 27ന് കൊടക് ജില്ലയില്‍ പ്രവേശിക്കുന്ന ജാഥ വൈകിട്ട് കൊട്ടമുടി മര്‍കസ് ക്യാമ്പസില്‍ സമാപിക്കും.

വിവിധ കേന്ദ്രങ്ങളില്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, എസ് വൈ എസ് കര്‍ണാടക ജനറല്‍ സെക്രട്ടറി അബ്ദുറശീദ് സഖാഫി കക്കിഞ്ച, പി പി അഹ് മദ് സഖാഫി, ഡി കെ ഉമര്‍ സഖാഫി, കെ കെ എം കാമില്‍ സഖാഫി, അബൂ സുഫ്‌യാന്‍ മദനി, കെ എം അബൂബക്കര്‍ സിദ്ദീഖ്, ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി, ശാഫി സഅദി ബംഗളൂരു തുടങ്ങിയവര്‍ സംസാരിക്കും.

ഉഡുപ്പി, ദക്ഷിണ കന്നട, കൊടക് ജില്ലയില്‍ നിരവധി കേന്ദ്രങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കുമെന്ന് സംഘാടകസമിതി നേതാക്കളായ മുഹമ്മദ് അലി സഖാഫി അശ്അരിയ്യ, അസീസ് സഖാഫി കൊള്‍ത്തിഗെ എന്നിവര്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved