Latest News :
...
Home » , » മര്‍കസ് സമ്മേളനം; സന്ദേശയാത്രക്ക് സ്വീകരണം നല്‍കി

മര്‍കസ് സമ്മേളനം; സന്ദേശയാത്രക്ക് സ്വീകരണം നല്‍കി

Written By Muhimmath News on Wednesday, 27 December 2017 | 19:41



മൊഗ്രാല്‍പുത്തൂര്‍: 2018 ജനുവരി 4 മുതല്‍ 7വരെ കോഴിക്കോട് കാരന്തൂര്‍ മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കാസര്‍കോട് ജില്ലാ സഖാഫി ശൂറ സംഘടിപ്പിച്ച സന്ദേശയാത്രക്ക് മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ സ്വീകരണം നല്‍കി


സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് യാസീന്‍ തങ്ങള്‍ കല്ലകട്ട, സയ്യിദ് ഹാമീദുല്‍ അന്‍വര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ സഖാഫി ദേശാംകുളം, അബദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് ,അബ്ദുറഹീം സഖാഫി ചിപ്പാര്‍, അബ്ബാസ് സഖാഫി, മണ്‍ടമ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സന്ദേശ പ്രയാണം മൊഗ്രാല്‍പുത്തുരില്‍ എത്തിയത്
എസ്.എസ്.എഫ് ജില്ലാ പ്രാസിഡന്റ്‌റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി.


കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രിസിഡന്റ്് എ കെ കമ്പാര്‍, ജനറല്‍ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന്, എസ് എസ് എഫ് സെക്ടര്‍ സെക്രട്ടറി അജ്മല്‍ ബള്ളൂര്‍, മുഹമ്മദ് ഹാജി പയ്യക്കി, ബീരാന്‍ കുന്നില്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ഫാറൂഖ് പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved