Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page


ഗാളിമുഖം:മര്‍ക്കസ് ഖലീല്‍ സ്വലാഹില്‍ നടന്നു വരുന്ന ജല്‍സത്തുല്‍ ഖാദിരിയ്യ മജ്‌ലിസിന്റെ വാര്‍ഷികം 2018 ജനുവരി 1, 2 തിയ്യതികളില്‍ ഖലീല്‍ സ്വലാഹില്‍ നടക്കും. തിങ്കളാഴ്ച 4 മണിക്ക് ഗാളിമുഖം മഖാം സിയാറത്തോടെ തുടക്കം കുറിക്കും സിയാറത്തിന് സയ്യിദ് മുഹമ്മദ് അസ്സഖാഫ് തങ്ങള്‍ മഞ്ഞംപാറ നേതൃത്വം നല്‍കും. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്ല ഹാജി എടോണി പതാക ഉയര്‍ത്തും. തുടര്‍ന്ന് ഖലീല്‍ സ്വലാഹ് വിദ്യാര്‍ത്ഥികളുടെ ഇശല്‍ നെറ്റ് കലാ പരിപാടികള്‍ അരങ്ങേറും. പ്രമുഖ ദഫ്, ഖവാലി ടീമുകളുടെ പ്രദര്‍ശനത്തോടെ സമാപിക്കും.


ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് അജ്മല്‍ ഹിമമി സഖാഫി & പാര്‍ട്ടി അവതരിപ്പിക്കുന്ന മുഹിയദ്ദീന്‍ മാല ആലാപനം നടക്കും. മഗ്‌രിബ് നിസ്‌കാരനന്തരം നടക്കുന്ന ഖാദിരിയ്യ മജ്‌ലിസിനും കൂട്ടു പ്രാര്‍ത്ഥനക്കും സയ്യിദ് മുത്തുക്കൊയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. സപാപന സമ്മേളനത്തില്‍ സയ്യിദ് പൂകുഞ്ഞി തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നു ഖലീല്‍ സ്വലാഹ് പ്രസിഡന്റ് സയ്യിദ് ഹസ്സന്‍ അബ്ദുല്ല ഇമ്പിച്ചി തങ്ങള്‍ അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും അബ്ദുല്‍ വഹാബ് നഈമി മുഖ്യ പ്രഭാഷണം നടത്തും.


ആബിദ് ബുഖാരി പട്ടാമ്പി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങല്‍ പടിയത്തടുക്ക, സയ്യിദ് ജലാലുദ്ദീന്‍ തങ്ങല്‍ കുണ്ടാര്‍, ഡോക്ടര്‍ ഹസ്സന്‍ ഫൈസി മഞ്ഞംപാറ, ഹംസ മുസ്ലിയാര്‍ ഈശ്വരാമഗലം, ജഅഫര്‍ സഅദി പള്ളത്തൂര്‍, ബഷീര്‍ നഈമി, ബഷീര്‍ സഖാഫി കൊല്ല്യം, സൂഫി മദനി, ഹസൈനാര്‍ മിസ്ബാഹി പരപ്പ, ഉമര്‍ സഖാഫി പള്ളത്തൂര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
Leave A Reply