Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: പര്യവേക്ഷണം വൈജ്ഞാനിക മികവിന് എന്ന പ്രമേയത്തില്‍ 2018 ജനുവരി 5,6,7,തിയതികളില്‍ നടക്കുന്ന മര്‍കസ് റൂബി ജുബിലിയുടെ ഉത്തര മേഖല സന്ദേശ ജാഥക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം


മഞ്ചേശ്വരത്ത് ആരംഭിച്ച റാലിയുടെ രണ്ടാം ദിവസത്തെ പരിപാടി പുത്തിഗെ മുഹിമ്മാത്തിലെ അഹ്ദല്‍ മഖാമില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സിയാറത്തോട് തുടക്കം കുറിച്ചു. ജാഥ നായകന്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി ബദിയടുക്കയില്‍ നടന്ന സ്വീകരണ സമ്മേളനം ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസിയുടെ അദ്യക്ഷതയില്‍ എസ വൈ എസ് ജില്ല പ്രസിഡന്റ് പി എസ് അറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. ദേളി സഅദിയ്യയില്‍ നൂറുല്‍ ഉലമ മഖാം സിയാറത്തിന് ശേഷം നടന്ന സ്വീകരണ സമ്മേളനത്തില്‍ ജാഥനായകന്ന് എം എ വഹ്ഹാബ്, ശാഫി ഹാജി കീഴുര്‍ എന്നിവര്‍ ഷാളണിയിച്ചു.മേല്‍പറമ്പില്‍ നടന്ന പരിപാടി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയുടെ അദ്യക്ഷതയില്‍ സൈതലവി ഖാസിമി കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു


നീലേശ്വരം മാര്‍കറ്റ് റോഡില്‍ നടന്ന സ്വീകരണ സമ്മേളനം മുസ്ഥഫ ഫൈസിയുടെ അദ്യക്ഷതയില്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി ഉദ്ഘാടനം ചെയ്തു.

മാവില കടപ്പുറത്ത് നടന്ന സമാപന സമ്മേളനം ജലീല്‍ സഖാഫിയുടെ അദ്യക്ഷതയില്‍ ഡോ അബ്ദുസ്സബൂര്‍ ബാഹസന്‍ തങ്ങള്‍ അവേലം ഉദ്ഘാടനം ചെയ്തു

വിവിധ സ്ഥലങ്ങളില്‍ നടന്ന സ്വീകരണ സമ്മേളനങ്ങളില്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലില്‍ സ്വലാഹ്, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അല്‍നവര്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ സഖാഫി വടപുറം, അബ്ദുസ്സമദ് സഖാഫി മയനാട് സാബിത് അബ്ദുല്ല സഖാഫി, അഹ്മദ് കബീര്‍ എളേറ്റില്‍,അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തുര്‍, സുലൈമാന്‍ കരിവള്ളൂര്‍, അബൂബക്കര്‍ സഖാഫി അന്നടുക്ക എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു.


എ കെ സഖാഫി കന്യാന, അബ്ബാസ് സഖാഫി മന്‍ട്ടമ, കെ എച്ച് അബ്ദുറഹ്മാന്‍ സഖാഫി, ബഷീര്‍ സഖാഫി കൊല്ല്യം, അബ്ദു റസ്സാഖ് സഖാഫി, എം പി അബ്ദുല്ല ഫൈസി, വാഹിദ് സഖാഫി, ഇസ്മായില്‍ സഅദി പാറപ്പള്ളി, അബ്ദുള്ള സഅദി ചീയൂര്‍. കുണിയ അഹ്മദ് മൗലവി, ഹസൈനാര്‍ സഖാഫി കുണിയ, സൈനുല്‍ ആബിദ് സഖാഫി, നാസര്‍ ബന്താട്, മൈാതീന്‍ പനേര, മദനി ഹമീദ് കാഞ്ഞങ്ങാട്, ബഷീര്‍ സഖാഫി, അഷ്‌റഫ് അഷ്‌റഫി, പി കെ അബ്ദുള്ള മൗലവി, നൗഷാദ് മാസ്റ്റര്‍, ജാബിര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു
Leave A Reply