Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , , » റൂബി ജൂബിലി; കര്‍ണാടകയില്‍ ഡോ.അസ്ഹരിയുടെ വിദ്യാഭ്യാസ ബോധവത്കരണ യാത്ര

റൂബി ജൂബിലി; കര്‍ണാടകയില്‍ ഡോ.അസ്ഹരിയുടെ വിദ്യാഭ്യാസ ബോധവത്കരണ യാത്ര

Written By Muhimmath News on Wednesday, 27 December 2017 | 21:04




ബാംഗ്ലൂര്‍: കര്‍ണാടകയിലെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് മര്‍കസ് ഡയറക്ടര്‍ ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ അവബോധ യാത്ര ആവേശമാകുന്നു. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ആധ്യാത്മിക കേന്ദ്രങ്ങളിലും വിവിധ സമ്മേളനങ്ങള്‍ നടക്കുന്നുണ്ട്. പ്രയാണം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് കുന്താപുരം യൂസുഫ് വലിയുല്ലാഹിയുടെ മഖ്ബറ സിയാറത്തോടെ ആരംഭിച്ചു. ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടന പ്രഭാഷണം നടത്തി.


ഇന്ത്യയിലാകെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളെ സാമൂഹിക മുന്നേറ്റത്തിന്റെ ഔന്നത്യത്തിലേക്ക് ഉയര്‍ത്തുകയാണ് മര്‍കസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം നല്‍കുന്നതിലൂടെയാണ് ഒരു സമൂഹം സമഗ്രമായ വളര്‍ച്ച പ്രാപിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ പലയിടങ്ങളിലും വൈജ്ഞാനികമായി ദുര്‍ബലരാണ് മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍. വിദ്യാഭ്യാസം നേടാനുള്ള അവബോധവും പശ്ചാത്തല സൗകര്യങ്ങളും ഇവര്‍ക്ക് നല്‍കുന്നതിലൂടെ ശുഭകരമായ ഒരു ഭാവിയുണ്ടാക്കാനും അസംഖ്യം ജനവിഭാഗങ്ങളെ അഭിവൃദ്ധിയിലേക്കുയര്‍ത്താനും പറ്റും.


കര്‍ണാടകയടക്കമുള്ള സംസ്ഥാനങ്ങളില്‍ മര്‍കസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ റൂബിജൂബിലിയോടെ കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളില്‍ നടക്കുന്ന പരിപാടികളില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. കര്‍ണാടക സംസ്ഥാനത്തെ സമസ്ത, മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കാള്‍ യാത്രയെ അനുഗമിക്കുന്നുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved