Latest News :
...
Home » , » മര്‍കസുല്‍ മൈമന്‍ മീലാദ് ഫെസ്റ്റും ഹുബ്ബുര്‍റസൂല്‍ പ്രഭാഷണവും: ജാഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.

മര്‍കസുല്‍ മൈമന്‍ മീലാദ് ഫെസ്റ്റും ഹുബ്ബുര്‍റസൂല്‍ പ്രഭാഷണവും: ജാഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.

Written By Muhimmath News on Wednesday, 6 December 2017 | 19:08




മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്റര്‍ മീലാദ് ഫെസ്റ്റും ഹുബ്ബുര്‍റസൂല്‍
പ്രഭാഷണവും ഡിസംബര്‍ 9,10 തീയ്യതികളില്‍ നടക്കും.9ാം തീയ്യതി രാവിലെ ഔഫ് ഹാജി കോട്ടക്കുന്ന് പതാക ഉയര്‍ത്തും.സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.പ്രവാചക പ്രകീര്‍ത്തന ഘോഷയാത്ര, മുതഅല്ലിം മുസാബഖ, ഡാഫോഡില്‍സ് കെ.ജി പ്രോഗ്രാം തുടങ്ങിയവ നടക്കും. 

10ാം തീയ്യതി രാവിലെ മദ്ഹുറസൂല്‍ മജ്‌ലിസ്, മഹ്‌ളറത്തുല്‍ ബദ്‌രിയ്യ, അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസ്, മദ്രസാ കലാപരിപാടി തുടങ്ങിയ പരിപാടികള്‍ നടക്കും. മഗ്‌രിബ് നിസ്‌ക്കാരനന്തരം സയ്യിദ് ഫഖ്‌റുദ്ധീന്‍ അല്‍ഹദ്ദാദ് തങ്ങളുടെ ഹുബ്ബുര്‍റസൂല്‍  പ്രഭാഷണവും സമാപന ദുആയും നടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved