Latest News :
Home » , » മശ്രിഖുല്‍ ഉലൂം മീലാദ് മഹര്‍ജാന്‍ സമാപിച്ചു

മശ്രിഖുല്‍ ഉലൂം മീലാദ് മഹര്‍ജാന്‍ സമാപിച്ചു

Written By Muhimmath News on Friday, 29 December 2017 | 11:16
























പട്‌ള: അഹ്ദല്‍ നഗര്‍ മശ്രിഖുല്‍ ഉലൂം എഡ്യൂക്കേഷന്‍ സെന്ററിന്റെ മീലാദ് പരിപാടികള്‍ മീലാദ് മഹര്‍ജന്‍-17 മര്‍ഹൂം ടിപി മൊയ്തീന്‍ കുഞ്ഞി ഹാജി നഗറില്‍ പ്രവാസി സംഗമവും ആദരിക്കല്‍ ചടങ്ങോടു കൂടി സമാപിച്ചു.. മഖ്ബറ സിയാറത്തിന് യുസുഫ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. മൗലീദ് പാരായണത്തിന് ഹാരിസ് ഫാളിലി ചിത്താരി നേതൃത്വം നല്‍കി .

ജാഫര്‍ സി എന്‍, അബ്ദുല്‍ കാദര്‍ സഖഫി കാട്ടിപ്പാറ മുഖ്യ പ്രഭാഷണം നടത്തി .ദുആ മജ്‌ലിസിന് സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ ചെമ്മനാട് നേതൃത്വം നല്‍കി. മശ്രിഖുല്‍ ഉലൂം ചെയര്‍മാന്‍ സി എച്ച് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ സ്ഥാപനത്തിന്റെ മുഖ്യ രക്ഷാധികാരി സയ്യദ് ഹമീദ് അന്‍വര്‍ അഹ്ദല്‍ സഖാഫി ഉദ്ഘടനം ചെയ്തു. 

അബൂബക്കര്‍ കാമില്‍ സഖഫി മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയില്‍ പട്‌ള ദാറുല്‍ ഖുര്‍ആന്‍ ഹിഫ്‌ള് കോളേജില്‍ നിന്നും ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിള് ഉനൈസ് ചട്ടഞ്ചാല്‍, അദ്‌നാന്‍ തളങ്കര എന്നിവരെ ആദരിച്ചു. 

പട്‌ള വാര്‍ഡ് മെമ്പര്‍ എം.എ. മജീദ് ജി എച്ച്എസ് എസ് പട്‌ള പ്രസിഡന്റ് സി എച്ച് അബൂബക്കര്‍ ,സൗദി പട്‌ല മുസ്ലിം ജമാഅത് ട്രഷറര്‍ അസ്‌ലം സീതി , യു.എഇ. പട്‌ല മുസ്ലിം ജമാഅത് പ്രസിഡന്റ് സുല്‍ത്താന്‍ മഹമൂദ്, ഒ.എസ്.എ. സെക്രട്ടറി റസാഖ് ബി എം, ബക്കര്‍ മാഷ്, എച് കെ അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ഹനീഫ് പടുപ്പ് തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി .അബൂബക്കര്‍ സ്വാഗതവും ഷാഫി മജല്‍ നന്ദിയും പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved