Latest News :
...
Home » , , » പ്രവാചക പ്രേമികള്‍ ഒഴുകിയെത്തി; മീലാദാഘോഷവും ദേശീയ ദിനാഘോഷവും പ്രൗഡമായി

പ്രവാചക പ്രേമികള്‍ ഒഴുകിയെത്തി; മീലാദാഘോഷവും ദേശീയ ദിനാഘോഷവും പ്രൗഡമായി

Written By Muhimmath News on Saturday, 2 December 2017 | 19:25



ദുബൈ: മുത്ത് നബി മാനവിക മാതൃക എന്ന ശീര്‍ഷകത്തില്‍ ഹോര്‍ അല്‍ അന്‍സ് സുന്നി കോ ഓഡിനേഷന്‍ നടത്തിയ മീലാദാഘോഷവും ദേശീയ ദിനാഘോഷവും പ്രൗഡമായി. സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമാണ് പ്രവാചകന്‍ മുഹമ്മദ് നബി ലോകത്തിന് നല്‍കിയതെന്ന് പ്രമുഖ യുവപ്രഭാഷകനൂം ചിന്തകനൂമായ അബ്ദുല്‍ വഹാബ് നഈമി പറഞ്ഞു

പ്രകീര്‍ത്തന സദസ്സോടെ ആരംഭിച്ച സമ്മേളനത്തില്‍ ആതുര സേവന രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ ഡോ: ഹുസൈന് മീലാദ് എക്‌സലന്‍സി അവാര്‍ഡ് നല്‍കി. ജമാലുദ്ധീന്‍ ഫൈസി വീരമംഗലം, ഡോ: അബ്ദുല്‍ സലാം സഖാഫി എരഞ്ഞിമാവ്, നൗഫല്‍ വിളത്തൂര്‍ എന്നിവരെയും ആദരിച്ചു. മുസ്തഫ ദാരിമി വിളയൂരിന്റെ അദ്ധ്യക്ഷതയില്‍ യഹ്‌യ തളങ്കര ഉദ്ഘാടനം നിര്‍വഹിച്ചു. സിറാജ്
മാനേജിംഗ് ഡയറക്ടര്‍ ശരീഫ് കാരശ്ശേരി, ഷംസുദ്ധീന്‍ നെല്ലറ, പുന്നക്കല്‍ മുഹമ്മദലി, ബഷീര്‍ തീക്കോടി, സലീം ഷാ, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുല്‍സലാം മാസ്റ്റര്‍ കാഞ്ഞിരോട്, ജമാലുദ്ധീന്‍ ഹാജി ചെങ്ങരോത്ത്, കരീം തളങ്കര, സുലൈമാന്‍ കന്മനം, യഹ്‌യ സഖാഫി ആലപ്പുഴ സൈനദ്ധീന്‍ വിളയില്‍ എന്നിവര്‍ സംബന്ധിച്ചു. പ്രമുഖ സ്വദേശി സഹോദരങ്ങളും സംബന്ധിച്ചു.

സഹല്‍ പുറക്കാട് സ്വാഗതവും ഷക്കീര്‍ ചൂലൂര്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഇശല്‍ വിരുന്ന്, ഖവാലി, ദഫ് എന്നിവയും ഉണ്ടായി സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹിം ഖലീല്‍ തങ്ങള്‍ നേതൃത്വം നല്‍കി
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved