Latest News :
...
Home » , » യുവതിയെ കാണാനില്ലെന്ന് പരാതി

യുവതിയെ കാണാനില്ലെന്ന് പരാതി

Written By Muhimmath News on Wednesday, 20 December 2017 | 17:13



കുമ്പള: ഭര്‍തൃവീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കാണാനില്ലെന്ന് പരാതി. കളത്തൂര്‍ ചെക്ക്‌പോസ്റ്റിന് സമീപത്തെ ആയിഷയുടെ മകള്‍ ഖദീജ(22)യെയാണ് കാണാതായത്. ആയിഷ കുമ്പള പോലീസിന് പരാതി നല്‍കി. ഏഴുമാസം മുമ്പാണ് ഖദീജയും ബദിയടുക്ക പൈക്ക സ്വദേശിയും തമ്മില്‍ വിവാഹിതരായത്.


കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍തൃവീട്ടില്‍ നിന്ന് പീഡിപ്പിക്കുന്നതായും താന്‍ വീട്ടിലേക്ക് വരുന്നെന്നും പറഞ്ഞ് തിങ്കളാഴ്ച രാത്രി ഖദീജ വിളിച്ചിരുന്നതായി ആയിഷയുടെ പരാതിയില്‍ പറയുന്നു. ഇന്നലെ രാവിലെ ഭര്‍ത്താവ് വിളിച്ച് ഖദീജയെ കാണുന്നില്ലെന്ന് അറിയിച്ചു. ഇതേ തുടര്‍ന്നാണ് ആയിഷ പോലീസില്‍ പരാതി നല്‍കിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved