Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » » കോളേജ് വിദ്യാര്‍ത്ഥിനിയേയും ഇതര സംസ്ഥാന തൊഴിലാളിയേയും കാണാനില്ല; പൊലീസ് അന്വേഷണം തുടങ്ങി

കോളേജ് വിദ്യാര്‍ത്ഥിനിയേയും ഇതര സംസ്ഥാന തൊഴിലാളിയേയും കാണാനില്ല; പൊലീസ് അന്വേഷണം തുടങ്ങി

Written By Muhimmath News on Tuesday, 19 December 2017 | 10:58

കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പതിനേഴ്കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയേയും സമീപത്തെ ക്വാര്‍ട്ടേഴ്‌സിലുള്ള ഇതരസംസ്ഥാന തൊഴിലാളിയെയും കാണാതായതായി പരാതി. 

സംഭവത്തില്‍ കാസര്‍കോട് പൊലീസ് അന്വേഷണം തുടങ്ങി. ഗവ. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയെയാണ് കാണാതായത്. 15ന് രാവിലെ കോളേജിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

അതിനിടെയാണ് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കൂടി കാണാതായതായി അറിയുന്നത്. വിദ്യാര്‍ത്ഥിനിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved