Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്ത നല്‍കി കാണാതായ ജോസഫ് പിടിയില്‍

പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്ത നല്‍കി കാണാതായ ജോസഫ് പിടിയില്‍

Written By Muhimmath News on Tuesday, 5 December 2017 | 11:48
























കണ്ണൂര്‍: സ്വന്തം ചരമ പരസ്യവും വാര്‍ത്തയും പത്രങ്ങളില്‍ നല്‍കി അപ്രത്യക്ഷനായയാളെ പോലീസ് കണ്ടെത്തി. തളിപ്പറമ്പ് മേലുക്കുന്നേല്‍ സ്വദേശി ജോസഫിനെ (75)യാണ് കോട്ടയത്തെ സ്വകാര്യ ലോഡ്ജില്‍ നിന്ന് കണ്ടെത്തിയത്. 

ഭാര്യ മേരിക്കുട്ടിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വന്തം ചരമ വാര്‍ത്തയും ആദരാഞ്‌ലികളും പ്രമുഖ മാധ്യമങ്ങളില്‍ നല്‍കിയ ശേഷം ജോസഫ് നാടുവിട്ടത്. 

ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരമക്കളുടെയും പേരും ഉള്‍പ്പെടെ ജനനവും ജീവിതവും കുടുംബപശ്ചാത്തലവും വിവരിക്കുന്ന പരസ്യം ഉള്‍പ്പേജില്‍ കളര്‍ പരസ്യമായി നല്‍കിയിരുന്നു. ചരമകോളത്തില്‍ സ്വന്തം ചരമവാര്‍ത്തയും നല്‍കിയിരുന്നു. തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നുവെന്നും ഹൃദ്രോഹബാധയെ തുടര്‍ന്നായിരുന്നു അന്ത്യമെന്നും പരസ്യത്തിലുണ്ട്. സ്വന്തമായി തയ്യാറാക്കിയ പരസ്യം പയ്യന്നൂര്‍ മാതൃഭൂമി ബ്യൂറോയില്‍ നേരിട്ടാണ് ജോസഫ് ഏല്‍പ്പിച്ചത്. ഇവിടെവെച്ചുതന്നെ മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളിലും നല്‍കണമെന്ന് ആവശ്യപ്പെടുകയും പണമടക്കുകയും ചെയ്തിരുന്നു. വാര്‍ത്തകള്‍ വന്ന ശേഷം ജോസഫിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ജോസഫിനെ കോട്ടയത്തെ ഒരാള്‍ തിരിച്ചറിയുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ശാരീരികമായി അസുഖങ്ങളുള്ളതിനാലും മക്കള്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാനുമാണ് താന്‍ നാടുവിട്ടതെന്നാണ് ജോസഫ് പൊലീസിനോട് പറഞ്ഞത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved