Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , , , » ഓഖി: ദുരിതം നേരിട്ടുകാണാന്‍ പ്രധാനമന്ത്രി പൂന്തുറയിലെത്തി

ഓഖി: ദുരിതം നേരിട്ടുകാണാന്‍ പ്രധാനമന്ത്രി പൂന്തുറയിലെത്തി

Written By Muhimmath News on Tuesday, 19 December 2017 | 19:12



തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തം അനുഭവിക്കുന്നവരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തുറയിലെത്തി. പൂന്തുറ സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെത്തിയാണ് പ്രധാനമന്ത്രി ദുരിത ബാധിതരെ സന്ദര്‍ശിച്ചത്. രാവിലെ ലക്ഷദ്വീപിലും കന്യാകുമാരിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു.



മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മെഴ്‌സിക്കുട്ടി അമ്മ, കടകംപിള്ളി സുരേന്ദ്രന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം പൂന്തുറയില്‍ എത്തിയിരുന്നു. വലിയതുറ, വിഴിഞ്ഞം എന്നിവിടങ്ങളില്‍നിന്നടക്കം ദുരിതമനുഭവിക്കുന്നവര്‍ പ്രധാനമന്ത്രിയെ കാണാനായെത്തി. സര്‍ക്കാര്‍ നിങ്ങളോടൊപ്പമുണ്ടെന്നും കടലില്‍ കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുമെന്നും ജനങ്ങളോട് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.


ദുരന്തത്തില്‍ മരിച്ചവരുടേയും കാണാതായവരുടെയും ആശ്രിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും. ഇക്കാര്യത്തില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച ഉണ്ടാകില്ല.കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ സഹരണവും ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved