Latest News :
...
Home » , , » മോഡി പലസ്തീന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു

മോഡി പലസ്തീന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു

Written By Muhimmath News on Friday, 8 December 2017 | 12:31
























ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ പ്രശ്‌നം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു. പലസ്തീന്‍ അംബാസഡര്‍ അഡ്‌നാന്‍ എ. അലിഹൈജ രാജ്യസഭാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്ദര്‍ശനത്തെ കുറിച്ച് സൂചന നല്‍കിയത്. എന്നാല്‍ സന്ദര്‍ശനം എന്നായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. 

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നീക്കത്തിനു പിന്നാലെയാണ് ഈ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ജൂലൈയില്‍ മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved