Latest News :
സ്‌നേഹത്തിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് വൈസനിയം സ്‌നേഹ യാത്രക്ക് അനന്തപുരിയില്‍ പ്രൗഢ സമാപനം
Home » » മൊഗ്രാല്‍ സൂപ്പര്‍ കപ്പ്; താരലേലം ആവേശത്തിന്റെ അലകള്‍ തീര്‍ത്തു ഫുട്‌ബോള്‍ ഗ്രാമം.

മൊഗ്രാല്‍ സൂപ്പര്‍ കപ്പ്; താരലേലം ആവേശത്തിന്റെ അലകള്‍ തീര്‍ത്തു ഫുട്‌ബോള്‍ ഗ്രാമം.

Written By Muhimmath News on Thursday, 21 December 2017 | 18:49




മൊഗ്രാല്‍: മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ പുതുവത്സര സമ്മാനമായി സംഘടിപ്പിക്കുന്ന റോക്കി സ്‌പോര്‍ട്‌സ് ദുബായ്, ഇമാന്‍ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയുള്ള ജെ. ആര്‍. ടി ദുബായ് സൂപ്പര്‍ കപ്പ് സീസണ്‍ 2 ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനായി നടത്തിയ താര ലേലം ശ്രദ്ധേയമായി.


നൂറുകണക്കിന് ഫുട്‌ബോള്‍ പ്രേമികളാണ് താരലേലം വീക്ഷിക്കാന്‍ മൊഗ്രാല്‍ ടൗണില്‍ തടിച്ചു കൂടിയത്. ആവേശത്തിന്റെ അലകള്‍ തീര്‍ത്ത താരലേലത്തില്‍ തങ്ങളുടെ ഇഷ്ട താരങ്ങളെ പൊന്നുംവില മുടക്കി സ്വന്തമാക്കാന്‍ 8 ടീമുകളാണ് പരസ്പരം മത്സരിച്ചത്. സഫ്ദര്‍ ഹാഫിസ് കാസറഗോഡ് താരലേലം നിയന്ത്രിച്ചു.



ജില്ലാ താരങ്ങള്‍ക്ക് പുറമെ 3 വീതം പ്രശസ്തരായ ദേശീയ സംസ്ഥാന താരങ്ങള്‍ ഓരോ ടീമുകളിലും അതിഥി താരങ്ങളായി കളത്തിലിറങ്ങും. സിറ്റി ഫാല്‍ക്കണ്‍ ക്ലൈമാക്‌സ് എഫ്. സി, ലൂസിയാസ് ഡ്യൂഡ്‌സ്, മിംസ് എഫ്. സി. കെ, ടി. വി.എസ് ജൂപ്പിറ്റര്‍ എഫ്. സി മാരക്കാന. എഫൊര്‍ട്‌സ് എഫ്. സി മൊഗ്രാല്‍, കാസ്‌ക് എഫ്. സി സിറ്റിസണ്‍,ഗല്ലി ഇന്ത്യന്‍സ്, പ്രിയദര്‍ശിനി എഫ്. സി. എന്നിവയാണ് മത്സരിക്കുന്ന ടീമുകള്‍. ജനുവരി 2 നാണു മൊഗ്രാല്‍ സ്‌കൂള്‍ മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ 'ലൂസിയ ഫ്‌ലഡ് ലൈറ്റ് 'സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കുക. രാത്രി 7 മണിക്കാണ് തുടക്കം. ജനുവരി 1ന് വിളംബര ജാഥ സംഘടിപ്പിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved