Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , , » അധാര്‍മ്മികതയുടെ വിപാടനത്തിന് മതവിദ്യാഭ്യാസ രംഗം പുഷ്ടിപ്പെടണം; ബേക്കല്‍ ഉസ്താദ്

അധാര്‍മ്മികതയുടെ വിപാടനത്തിന് മതവിദ്യാഭ്യാസ രംഗം പുഷ്ടിപ്പെടണം; ബേക്കല്‍ ഉസ്താദ്

Written By Muhimmath News on Sunday, 24 December 2017 | 16:42



പുത്തിഗെ: വര്‍ധിച്ചുവരുന്ന അധാര്‍മിക പ്രവണതകള്‍ക്ക് അറുതി വരുത്താന്‍ മതവിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ പറഞ്ഞു. മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത്, താജുല്‍ ഉലമ അനുസ്മരണ പരിപാടിക്ക് നേതൃത്ത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ധേഹം

അമിതമായ ഭൗതികാസക്തികള്‍ കാരണം മനുഷ്യന്റെ സംസ്‌കാരിക മൂല്യങ്ങള്‍ കൈമോശം വന്നുകൊണ്ടിരിക്കുകയാണിന്ന്. നീതിയും നീതികേടുകളും തിരിച്ചറിയാനുള്ള അടിസ്ഥാന മാര്‍ഗ്ഗം മതവിദ്യാഭ്യാസത്തിലൂടെയാണ് സാദ്യമാകുന്നത് അദ്ധേഹം കൂട്ടിച്ചേര്‍ത്തു

സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബൂബക്കര്‍ സഖാഫി പുത്തിഗെ, അബൂബക്കര്‍ ഖാമില്‍ സഖാഫി, ഇബ്രാഹിം സഖാഫി, കുഞ്ഞഹ്മദ് അഹ്‌സനി, മുസ്തഫ സഖാഫി, അബ്ദുല്‍ ഫത്താഹ് സഅദി, അബ്ദുല്‍ സലാം അഹ്‌സനി, തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved