Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ റബീഉല്‍ അവ്വല്‍ 1 മുതല്‍ നടന്നു വരുന്ന പ്രവാചക പ്രകീര്‍ത്തനത്തിന് സമാപ്തി കുറിച്ച് മുഹിമ്മാത്ത് നഗരില്‍ നടന്ന മീലാദ് റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. 

ദഫ്,സ്‌കൗട്ട് സംഘങ്ങളുടെ അകമ്പടിയോടെ നടന്ന റാലി മുഹിമ്മാത്തില്‍ നിന്നാരംഭിച്ച് കട്ടത്തടുക്ക വഴി സീതാംഗോളിയില്‍ സമാപിച്ചു.


മുഹിമ്മാത്തിന്റെ 20ലേറെ വരുന്ന സ്ഥാപനങ്ങളിലെ രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികളും സ്ഥാപന സാരഥികളും അധ്യാപകരും റാലിയില്‍ അണിനിരന്നു. മൗലീദിന്റെയും ബൈത്തിന്റെയും ആലാപനവും മദ്ഹ്ഗീതങ്ങളും റാലിക്ക് കൊഴുപ്പേകി. പ്രവാചക സ്‌നേഹം വിളംബരം ചെയ്ത് നീങ്ങിയറാലി വീക്ഷിക്കാന്‍ റോഡിനിരുവശവും ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു




















സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തിന് സയ്യിദ് അഹ്മദ് കബീര്‍ ജമലുലൈലി തങ്ങള്‍ നേതൃത്വം നല്‍കി. റാലിക്ക് ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍,  അബ്ദുറഹ്മാന്‍ അഹ്‌സനി, എസ് എച്ച് എ തങ്ങള്‍ ചൗക്കി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബുബക്കര്‍ ഖാമില്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

കട്ടത്തടുക്ക, എ കെ ജി നഗര്‍, മുഗുറോഡ്, മുകാരിക്കണ്ടം, സീതാംഗോളി എന്നിവിടങ്ങളില്‍ നാട്ടുക്കാര്‍ സ്വീകരണം നല്‍കി 
സീതാംഗോളിയില്‍ നടന്ന സമാപന സംഗമം കുമ്പള കോസ്റ്റല്‍ എ എസ് ഐ നാരാണന്‍ ഉദ്ഘാടനം ചെയ്തു.
Leave A Reply