Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , , , » മുഹിമ്മാത്ത് ഗേള്‍സ് റസിഡന്‍ഷ്യല്‍ ഹോം സ്ത്രീകളുടെ സന്ദര്‍ശന ദിനം തിങ്കളാഴ്ച

മുഹിമ്മാത്ത് ഗേള്‍സ് റസിഡന്‍ഷ്യല്‍ ഹോം സ്ത്രീകളുടെ സന്ദര്‍ശന ദിനം തിങ്കളാഴ്ച

Written By Muhimmath News on Saturday, 23 December 2017 | 20:10




പുത്തിഗെ: കഴിഞ്ഞദിവസം ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച് ഉദ്ഘാടനം ചെയ്ത മുഹിമ്മാത്ത് ഗേള്‍സ് റസിഡന്‍ഷ്യല്‍ ഹോം സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കുന്നു.



തിങ്കളാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം വരെ നടക്കുന്ന സന്ദര്‍ശന ദിനത്തില്‍ ഹോമിലെ അനാഥ അഗതി വിദ്യാര്‍ഥികളുടെ പ്രാര്‍ഥനയില്‍ പങ്കാളികളാവാനും അവരുമായി ആശയ വിനിമയം നടത്താനും അവസരമുണ്ട്.

മൂന്ന് സമയങ്ങളിലായി പ്രമുഖ പണ്ഡിതരുടെ ഉത്‌ബോധനവുമുണ്ടാകും. രാവിലെ 10ന് റഫീഖ് സഅദി ദേലംപാടി ഉത്‌ബോധവും സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥനയും ഉച്ചക്ക് ഒരുമണിക്ക് അബ്ബാസ് സഖാഫി മലപ്പുറം ഉത്‌ബോധനവും സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങളുടെ പ്രാര്‍ഥനയും വൈകിട്ട് നാലിന് അബ്ദുര്‍റഹീം സഖാഫി ചിപ്പാര്‍ ഉത്‌ബോധനവും സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങളുടെ പ്രാര്‍ഥനയും 
നടക്കും

ഗേള്‍സ് ഹോസ്റ്റലിന്റെ മുന്നേറ്റത്തില്‍ നാട്ടിലെ മുഴുവന്‍ കുടുംബാംഗങ്ങളുടെയും സഹകരണം ഉറപ്പാക്കുകയാണ് സന്ദര്‍ശക ദിനത്തിന്റെ ലക്ഷ്യം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved