Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » ആടുമേക്കുന്നവര്‍ക്ക് വൈക്കോല്‍ കൊടുക്കണോ എന്ന് തീരുമാനിക്കേണ്ടത് റഷീദലി തങ്ങള്‍; രൂക്ഷവിമര്‍ശനവുമായി ചേളാരി വിഭാഗം

ആടുമേക്കുന്നവര്‍ക്ക് വൈക്കോല്‍ കൊടുക്കണോ എന്ന് തീരുമാനിക്കേണ്ടത് റഷീദലി തങ്ങള്‍; രൂക്ഷവിമര്‍ശനവുമായി ചേളാരി വിഭാഗം

Written By Muhimmath News on Wednesday, 27 December 2017 | 10:30
























മലപ്പുറം: വ്യാഴാഴ്ച തുടങ്ങാനിരിക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച വഖഫ് ബോര്‍ഡ് ചെയര്‍മാനും മുന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാനനേതാവുമായ പാണക്കാട് റഷീദലി ശിഹാബ് തങ്ങളോട് ചോദ്യങ്ങളുമായി വീണ്ടും ചേളാരി വിഭാഗം നേതാക്കള്‍ രംഗത്ത്.

സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ വാഗ്വാദത്തിന് മരുന്നിട്ടിരിക്കുകയാണ് റഷീദലി തങ്ങളെ അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും കുറിപ്പുകളും കമന്റുകളും. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ഗള്‍ഫ് സത്യധാര എഡിറ്റര്‍ മിദ്‌ലാജ് റഹ്മാനി എന്നിവരാണ് റഷീദലി തങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

സുന്നികളെ മുസ്ലിംകളായി പോലും കാണാന്‍ ഒരുക്കമല്ലാത്ത മുജാഹിദുകളെ എല്ലാം മറന്ന് കെട്ടിപ്പിടിക്കാന്‍ സാധ്യമല്ലെന്നാണ് സത്താര്‍ പന്തല്ലൂര്‍ പറയുന്നത്. നേരത്തെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പദവി വഹിച്ച റഷീദലി തങ്ങളുടെ പിതാവ് ഉമറലി ശിഹാബ് തങ്ങളും ഈ പദവിയുടെ പേരില്‍ മുജാഹിദ് പരിപാടികളില്‍ പങ്കെടുത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടുന്നു. സുന്നി സംഘടനയായ സമസ്തയുടെ  നേതാക്കളും പാണക്കാട്ട് തങ്ങന്മാരും മുജാഹിദ് പരിപാടികളില്‍ പങ്കെടുത്ത ചരിത്രമില്ലെന്നാണ് മിദ്‌ലാജ് ചൂണ്ടിക്കാട്ടുന്നത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved