Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » പ്രവര്‍ത്തകര്‍ സംഘടനാ രംഗം സജീവമാക്കുക. സയ്യിദ് കണ്ണവം തങ്ങള്‍

പ്രവര്‍ത്തകര്‍ സംഘടനാ രംഗം സജീവമാക്കുക. സയ്യിദ് കണ്ണവം തങ്ങള്‍

Written By Muhimmath News on Saturday, 30 December 2017 | 17:49



മുള്ളേരിയ:സുന്നത്ത് ജമാഅത്തിന്റെ വളര്‍ച്ചക്ക് വേണ്ടി സംഘടനാ രംഗത്ത് പ്രവര്‍ത്തകര്‍ സജീവമായി മുന്നിട്ടിറങ്ങണമെന്ന് സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ തങ്ങള്‍ പറഞ്ഞു.

സംഘടനാ ശാക്തീകരണ ഭാഗമായി എസ് വൈ എസ് മുള്ളേരിയ സോണ്‍ അഹ്ദലിയ്യ സെന്ററില്‍ സംഘടിപ്പിച്ച ക്രിയേഷന്‍സ് ക്യാമ്പില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരള മുസ്ലിം ജമാഅത്ത് മുള്ളേരിയ സോണ്‍ സെക്രട്ടറി സൂഫി മദനി ഉദ്ഘാടനം ചെയ്തു.അബൂബക്കര്‍ ഖാമില്‍ സഖാഫി വിഷയാവതരണം നടത്തി.


അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട്, അബ്ദുല്‍ റഹ്മാന്‍ സഅദിപള്ളപ്പാടി, ജഅഫര്‍ സഅദി പള്ളത്തൂര്‍, ഹനീഫ് സഅദി, റഫീഖ് സഖാഫി മയ്യളം, പി എസ് മുഹമ്മദ് പള്ളങ്കോട് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved