Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
മുംബൈ: മുംബൈ അര്‍സേനാപതി മാര്‍ഗിലെ കമല മില്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തതില്‍ 15 മരണം. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്.

നിരവധി ഓഫീസുകളും ഹോട്ടലുകളും അടങ്ങുന്ന 37 ഏക്കര്‍ കോമ്പൗണ്ടിലെ കെട്ടിടത്തില്‍ ഇന്നലെ അര്‍ധ രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്.

മോജോ ബ്രിസ്റ്റോ എന്ന ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറിനുള്ളില്‍ തീ സമീപ പ്രദേശങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുംബൈയില്‍ നിന്നുള്ള നിരവധി വാര്‍ത്താ ചാനലുകളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ഈ പ്രദേശത്ത് നിന്നാണ്. തീപിടുത്തമുണ്ടായതോടെ ചാനലുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു.

എട്ടോളം ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീ പൂര്‍ണമായും അണച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Leave A Reply