Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page























ന്യൂദല്‍ഹി: ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്ലിനെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്ത്. ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് മുസ്‌ലിം ലീഗ് അറിയിച്ചത്.

കോടതിയുടെ കൃത്യമായ പരിശോധനയില്‍ ബില്‍ നിലനില്‍ക്കില്ലെന്നാണ് ലോക്‌സഭാംഗങ്ങള്‍ പറഞ്ഞത്. സര്‍ക്കാരിന്റെ വ്യവസ്ഥാപിത നയങ്ങളാണ് ബില്ലിനു പിന്നിലെന്നും അതുകൊണ്ടു തന്നെ ബില്ലിനോടുള്ള എതിര്‍പ്പ് നേരത്തേ തന്നെ പ്രകടമാക്കിയിരുന്നുവെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍ സഭയില്‍ പറഞ്ഞു.

മുസ്‌ലിം നിയമത്തിനുമേല്‍ നടത്തുന്ന ഭേദഗതിയായിരുന്നിട്ടുകൂടി തങ്ങളോട് ചര്‍ച്ചചെയ്യാന്‍ കേന്ദ്രം തയ്യാറായില്ലെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.
ഒറ്റയടിക്ക് മൂന്ന് തവണ തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്ന രീതിയാണ് മുത്തലാഖ് സമ്പ്രദായം.

മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന ഈ സമ്പ്രദായത്തെ ക്രിമിനല്‍ കുറ്റമാക്കികൊണ്ടുള്ള നിയമമാണ് ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയത്.
ഇത്തരത്തിലുള്ള വിവാഹമോചനം നടത്തുന്ന പുരുഷന് മൂന്ന് വര്‍ഷം തടവ് നല്‍കുന്ന നിയമമാണ് ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടത്.
ഏകവ്യക്തി നിയമം നടപ്പാക്കുന്നതിന് മുന്നോടിയാണിതെന്ന് ആശങ്കയും അംഗങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

Leave A Reply