Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page



കാസര്‍ക്കോട്: ജറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ്. പ്രസിഡന്റ് ഡൊണാര്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിനെതിരെ ലോകത്തിലുടനീളം നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംമ്പര്‍ 22ന് കാസര്‍ക്കോട് നഗരത്തില്‍ പ്രതിഷേധ റാലിയും കൂട്ടായ്മയും നടത്താന്‍ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.

വെള്ളിയാഴ്ച 2 മണിക്ക് കാസര്‍ക്കോട് പുലിക്കുന്നില്‍ നിന്നും പ്രതിഷേധ റാലി ആരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള ഒപ്പ് മരചുവട്ടില്‍ പ്രതിഷേധകൂട്ടായ്മയോടെ സമാപ്പിക്കും.

ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ,എ.ജി.സി. ബഷീര്‍,പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം.എസ്.മുഹമ്മദ് കുഞ്ഞി,വി.കെ.പി.ഹമീദലി, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി.കെ ബാവ ,പി.എം. മുനീര്‍ ഹാജി, മൂസ.ബി.ചെര്‍ക്കള ടി.എ.മൂസ,എ.എം.കടവത്ത്, കെ.ഇ.എ.ബക്കര്‍ ,ടി റംസാന്‍, എ.കെ.ആരിഫ്., കെ.അബ്ദുല്ല കുഞ്ഞി, എം.എസ്.ശുക്കൂര്‍, പി.എം.ഫാറൂഖ്, അഡ്വ: എം.ടി.പി.കരിം ചര്‍ച്ചയില്‍ സംബന്ധിച്ചു.
Leave A Reply