Latest News :
...
Home » , , » നാങ്കി അബ്ദുല്ല മാസ്റ്റര്‍ ;നാട്ടുപാതയിലെ വഴിവിളക്ക് -എച്ച്. എ മുഹമ്മദ് മാസ്റ്റര്‍

നാങ്കി അബ്ദുല്ല മാസ്റ്റര്‍ ;നാട്ടുപാതയിലെ വഴിവിളക്ക് -എച്ച്. എ മുഹമ്മദ് മാസ്റ്റര്‍

Written By Muhimmath News on Tuesday, 26 December 2017 | 17:35




കുമ്പള :സ്‌കൂള്‍ വിദ്യാഭ്യാസത്തോട് മുഖം തിരിച്ചിരുന്ന ഒരു ജനവിഭാഗത്തെ അക്ഷരം പഠിപ്പിക്കുന്നതിന് ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനമാണ് നാങ്കി അബ്ദുല്ല മാസ്റ്റര്‍ നടത്തിയിരുന്നതെന്നും, നാങ്കി മാസ്റ്റര്‍ക്ക് ജന്മ നാട്ടില്‍ ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഈ അനുസ്മരണ യോഗമെന്നും മഞ്ചേശ്വരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എച്ച്. എ മുഹമ്മദ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

കുമ്പളയില്‍ ദേശീയ വേദി സംഘടിപ്പിച്ച നാങ്കി മാസ്റ്റര്‍ ഫോട്ടോ അനാച്ഛാദന ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കുമ്പള ദേശീയവേദി പ്രസിഡന്റ് ഹമീദ് കാവില്‍ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരീകാക്ഷ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാങ്കി മാസ്റ്റര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. എ മുഹമ്മദലി മുഖ്യാതിഥിയായിരുന്നു.

പി. മുഹമ്മദ് നിസാര്‍ പെര്‍വാഡ്. കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എ. കെ ആരിഫ്, ബി. എന്‍. മുഹമ്മദലി, കുമ്പള ഗ്രാമ പഞ്ചായത്തംഗം രമേശ് ഭട്ട്, ഉപ്പള തുളു അക്കാദമി ജനറല്‍ കണ്‍വീനര്‍ മാഹിന്‍ മാസ്റ്റര്‍, കുമ്പള ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബഷീര്‍ മുഹമ്മദ് കുഞ്ഞി, എം. ഖാലിദ് ഹാജി മൊഗ്രാല്‍, നാസര്‍ മൊഗ്രാല്‍, രാമകൃഷ്ണന്‍ കുമ്പള, ലത്തീഫ് കുമ്പള, അഷ്‌റഫ് കുമ്പള, ഇബ്രാഹിം ബത്തേരി, അബ്ദുല്ല കാരവല്‍, ഹക്കീം കുമ്പള, ബഷീര്‍ പിഗ്മി, ടി. എം കുഞ്ഞി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി. എം ഷുഹൈബ്, എം. സി അബ്ദുല്‍ ഖാദര്‍ ഹാജി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം. സി കുഞ്ഞഹമ്മദ് ഹാജി,മൊഗ്രാല്‍ ദേശീയ വേദി സെക്രട്ടറി കെ. പി മുഹമ്മദ്, എം. എ മൂസ, എം. എം റഹ്മാന്‍, വ്യാപാരി വ്യവസായി കുമ്പള യൂണിറ്റ് സെക്രെട്ടറി സത്താര്‍ ആരിക്കാടി, മണ്ഡലം കോണ്‍ഗ്രസ് (ഐ )പ്രസിഡന്റ് ഗണേഷ് ഭണ്ടാരി,മൊഗ്രാല്‍ പി. ടി. എ പ്രസിഡന്റ് എ. എം സിദ്ദീഖ് റഹ്മാന്‍, എസ്. എം. സി ചെയര്‍മാന്‍ അഷ്‌റഫ് പെര്‍വാഡ്, അബ്ദുല്ല പടിഞ്ഞാര്‍, കുത്തിരിപ്പ് മുഹമ്മദ്, ലക്ഷ്മണ പ്രഭു, റിയാസ് മൊഗ്രാല്‍, മുഹമ്മദലി കൊപ്പളം, ദേശീയവേദി ഗള്‍ഫ് പ്രതിനിധികളായ എല്‍. ടി മനാഫ്, പി. വി അന്‍വര്‍, ബഷീര്‍ കൊടിയമ്മ എന്നിവര്‍ പ്രസംഗിച്ചു. അഹമ്മദലി കുമ്പള സ്വാഗതവും ഹാഷിര്‍ കൊടിയമ്മ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved