Latest News :
Home » , , » ട്രംപിന് കൂട്ടായി സുബ്രഹ്മണ്യന്‍ സ്വാമിയും; ഇന്ത്യന്‍ എംബസിയും ജറൂസലമിലേക്ക് മാറ്റണമെന്ന്

ട്രംപിന് കൂട്ടായി സുബ്രഹ്മണ്യന്‍ സ്വാമിയും; ഇന്ത്യന്‍ എംബസിയും ജറൂസലമിലേക്ക് മാറ്റണമെന്ന്

Written By Muhimmath News on Thursday, 7 December 2017 | 12:29
























ന്യൂഡല്‍ഹി: യു.എസ് എംബസി മാറ്റാനുള്ള ട്രംപിന്റെ നീക്കത്തിന് കുടപിടിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും. 

ഇന്ത്യന്‍ ഇന്ത്യ എംബസിയും ജറൂസലമിലേക്ക് മാറ്റണമെന്നാണ്  സ്വാമിയുടെ ആവശ്യം. ട്വിറ്റര്‍ വഴിയാണ് സ്വാമി നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ജറൂസലം തലസ്ഥാനമാവുന്നതോടെ ഇസ്രാഈലിന് അന്താരാഷ്ട്രതലത്തില്‍ പ്രത്യേക പരിഗണന ലഭിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ജറൂസലമിന്റെ ഇസ്രാഈല്‍ തലസ്ഥാനമാക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ട്രംപ് യു.എസ് എംബസി മാറ്റുന്ന കാര്യവും അറിയിച്ചത്.

നിലവില്‍ ടെല്‍അവീവില്‍ തന്നെയാണ് ഇന്ത്യന്‍ എംബസിയും സ്ഥിതി ചെയ്യുന്നത്. തര്‍ക്കഭൂമിയായ ജറൂസലേമില്‍ മറ്റുരാജ്യത്തിനൊന്നും നയതന്ത്രസ്ഥാനപതി കാര്യാലയങ്ങളില്ല.

മുഴുവന്‍ സമ്മര്‍ദ്ദങ്ങളേയും അവഗണിച്ച് ബുധനാഴ്ചയിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved