Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page



കാസര്‍കോട്: കരള്‍മാറ്റ ശസ്ത്രക്രിയക്കായി മംഗളൂരുവില്‍ നിന്നും ആംബുലന്‍സില്‍ ആറുമണിക്കൂര്‍ യാത്രയിലൂടെ എറണാകുളത്തെ ആശുപത്രിയിലെത്തിച്ചിട്ടും ആസിയത്ത് നുസ്രയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഡിസംബര്‍ 15ന് മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ നിന്നും എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് എത്തിച്ച നുസ്‌റയ്ക്ക് രക്ത സമ്മര്‍ദ്ദം കുറഞ്ഞ് ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.


ആസിയത്ത് നുസ്‌റയെ പത്ത് ദിവസം മുമ്പാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ നിന്നും അടിയന്തിര കരള്‍ മാറ്റ ശസ്ത്രക്രിയക്കായി എറണാകുളം ആശുപത്രിയിലെത്തിച്ചത്. ഉപ്പള മണിമുണ്ടയിലെ വ്യാപാരിയായ സുല്‍ഫിക്കര്‍ ഷരീഫ് മൈമൂന ദമ്പതികളുടെ ഇളയ മകളാണ് നുസ്‌റ. മംഗളൂരു സെന്റ് അഗ്‌നെസ് കോളജിലെ ബി എസ് സി അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് നുസ്‌റ.

ഉപ്പളയിലെ സ്വകാര്യാശുപത്രിയില്‍ കാണിച്ചിട്ടും പനി ഭേദമാകാത്തതിനാലാണ് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ട് പോയത്. അവിടെ വെച്ചാണ് കരളിന് അസുഖം ബാധിച്ചതായി വ്യക്തമായത്. കരള്‍ മാറ്റി വെക്കലല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയക്കുള്ള മാര്‍ഗങ്ങള്‍ തേടിയത്. ബംഗളൂരുവിലോ എറണാകുളത്തോ അടിയന്തിര ശസ്ത്രക്രിയ നടത്താന്‍ മംഗളൂരു ആശുപത്രിയില്‍ നിന്നും നിര്‍ദേശിച്ചു. ഇതേ തുടര്‍ന്നാണ് ലേക് ഷോര്‍ ആശുപത്രിയെ തെരഞ്ഞെടുത്തത്.

എഞ്ചിനീയറിംഗ് ബിരുധദാരിയായ സഹോദരന്‍ ഷരീഫ് കരള്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ടുവന്നു. എന്നാല്‍ പരിശോധനയില്‍ ഷരീഫിന്റെ കരള്‍ പകുത്തുനല്‍കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നീടാണ് പിതാവ് സുല്‍ഫിക്കര്‍ കരള്‍ നല്‍കാന്‍ മുന്നോട്ടുവന്നത്.പരിശോധനയില്‍ കരള്‍ നല്‍കാന്‍ സാധിക്കുമെന്ന് അറിയിച്ചതോടെയാണ് നുസ്‌റയെ മംഗളൂരു ആശുപത്രിയില്‍ നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചത്.

കേരളം ഒന്നടങ്കം വഴി മാറിക്കൊടുക്കുകയും ആംബുലന്‍സില്‍ ആറ് മണിക്കൂര്‍ കൊണ്ട് മംഗളൂരുവില്‍ നിന്ന് നുസ്‌റയെ എറണാകുളത്തെത്തിക്കുകയുമായിരുന്നു. പക്ഷെ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും നുസ്‌റയുടെ രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനാല്‍ ഇത് ശരിയാകുന്നത് വരെ ശസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രക്ത സമ്മര്‍ദ്ദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ആരോഗ്യനില മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
Leave A Reply