Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , , , » പട്‌ള സ്വദേശി അല്‍ ഐനില്‍ നിര്യാതനായി

പട്‌ള സ്വദേശി അല്‍ ഐനില്‍ നിര്യാതനായി

Written By Muhimmath News on Wednesday, 20 December 2017 | 10:02

കാസര്‍കോട്: പട്‌ള സ്വദേശി അല്‍ ഐനില്‍ നിര്യാതനായി. സരൂജില്‍ ചിക്കന്‍ ഹട്ട് കഫ്തീരിയ ജീവനക്കാരനായ പട്‌ള സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അബ്ദുറഹ്മാന്‍ (52) ആണ് ചൊവ്വാഴ്ച്ച മരണപ്പെട്ടത്. ഉച്ചക്ക് റൂമില്‍ വെച്ചായിരുന്നു അന്ത്യം. 

എട്ട് മാസം മുമ്പാണ് അബ്ദുറഹ്മാന്‍ അല്‍ ഐനിലെത്തിയത്. മുമ്പ് സഊദി അറേബ്യയിലും പ്രവാസ ജീവിതം നയിച്ചിട്ടുണ്ട്. 

ഭാര്യ.സാറ. മക്കള്‍: റഷീദ, മറിയം, മുഹമ്മദ് അഫ്രീദി. മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍, ഹാരിസ്.

അബ്ദുറഹ്മാന്റെ സഹോദരന്റെ മകന്‍  ഇല്യാസ് അല്‍ ഐനിലുണ്ട്.
മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഇല്യാസ്. ഐ സി എഫ് സാന്ത്വനം പ്രവര്‍ത്തകര്‍ സഹായത്തിനുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved