Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: ഓഖി ദുരന്തത്തില്‍ മരിച്ചവരില്‍ ഒരാളുടെ മൃതദേഹം കാസര്‍കോട്ട് കടലില്‍ കണ്ടെത്തി. ഉള്‍കടലില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ കാസര്‍കോട് പോലീസിലും കോസ്റ്റല്‍ പോലീസിലും വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ തന്നെ കാസര്‍കോട്ടെത്തിക്കുകയായിരുന്നു. ബേപ്പൂരില്‍ നിന്നും തിരച്ചിലിനു പോയ മത്സ്യത്തൊഴിലാളികളുടെ സംഘത്തിനാണ് മൃതദേഹം കിട്ടിയത്.


തളങ്കര ഹാര്‍ബറില്‍ മൃതദേഹം എത്തിക്കുന്ന വിവരമറിഞ്ഞ് ആംബുലന്‍സുള്‍പെടെയുള്ള സംവിധാനം ഒരുക്കിയിരുന്നു. അഡീ. തഹസില്‍ദാര്‍ ജോര്‍ജ്, കോസ്റ്റല്‍ പോലീസ് സി ഐ സിബി തോമസ്, എസ് ഐമാരായ പ്രമോദ്, വിജയന്‍, ആന്റണി എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. മൃതദേഹം  കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 


മൃതദേഹം കിട്ടിയ ഉടനെ തന്നെ കോസ്റ്റല്‍ പോലീസ് നെല്ലിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ സ്താനികരോട് ചെറിയ ബോട്ട് നല്‍കുന്നതിനായി സഹായമഭ്യര്‍ത്ഥിച്ചു. അവര്‍ ഉടന്‍ തന്നെ മത്സ്യത്തൊഴിലാളിയായ നാരായണന്‍ എന്നയാളുടെ ബോട്ട് പോലീസിന് വിട്ടുനല്‍കി. അതോടൊപ്പം മത്സ്യത്തൊഴിലാളികളായ നാരായണന്‍, അശോകന്‍, വിനോദ്, രൂപേഷ്, ദിലീഷ് എന്നിവര്‍ക്കൊപ്പം കോസ്റ്റല്‍ എസ് ഐ ആന്റണി, സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് ചന്ദ്രന്‍ എന്നിവരാണ് ബോട്ടില്‍ പോയി വലിയ ബോട്ടില്‍ നിന്നും ചെറിയ ബോട്ടിലേക്ക് മൃതദേഹം മാറ്റി കരക്കെത്തിച്ചത്.


മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയി. ലക്ഷ്യദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ നിന്നും ബുധനാഴ്ച രാവിലെ ഒരു മൃതദേഹം കിട്ടിയിരുന്നു.
Leave A Reply