Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , , » ഓഖി ചുഴലി: 11 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി; തിരച്ചില്‍ തുടരുന്നു

ഓഖി ചുഴലി: 11 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി; തിരച്ചില്‍ തുടരുന്നു

Written By Muhimmath News on Wednesday, 6 December 2017 | 11:23

കൊച്ചി: ഓഖി ചുഴലിയെ തുടര്‍ന്ന് കടലിലകപ്പെട്ട 11 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി. ലക്ഷദ്വീപിന് സമീപംവെച്ചാണ് ഇവരെ കണ്ടെത്തിയത്. ലക്ഷദ്വീപ് തീരത്ത് എത്തിച്ച ഇവരെ ഉടന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.

കടലില്‍ കാണാതായവര്‍ക്ക് വേണ്ടി നാവികസേനയുടെയും തീര സംരക്ഷണ സേനയുടെയും നേതൃത്വത്തില്‍ ഇന്നും തിരച്ചില്‍ തുടരുകയാണ്. 92 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം 201 പേരെ കാണാതായിട്ടുണ്ടെന്ന് ലത്തീന്‍ അതിരൂപത പറയുന്നു. കൊച്ചിയില്‍ നിന്ന് കടലില്‍പോയ 700 തൊഴിലാളികളും മടങ്ങിയെത്തിയിട്ടില്ലെന്ന് ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

അതേസമയം, ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ  കേന്ദ്രം അറിയിച്ചു. ഇപ്പോള്‍ ഗുജറാത്ത് തീരത്താണ് ഓഖി അടിച്ചുവീശുന്നത്. ചുഴലിക്കാറ്റ് ന്യൂനമര്‍മദമായി മാറിയിട്ടുണ്ട്.
അടുത്ത ആറു മണിക്കൂറിനുള്ളില്‍ 18 കിലോ മീറ്റര്‍ വേഗത്തില്‍ അറബിക്കടലിന്റെ ഉത്തര – ഉത്തരകിഴക്ക് ഭാഗത്തേക്ക് കാറ്റ് നീങ്ങും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved