Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: പള്ളങ്കോട്ട് മീലാദ് റാലി കഴിഞ്ഞ് മദ്രസാങ്കണത്തിലേക്ക് വന്ന സുന്നി പ്രവര്‍ത്തകരെ ക്രൂരമായി അക്രമിച്ച് പരുക്കേല്‍പിച്ച വിഘടിത നീക്കത്തില്‍ സുന്നി നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചു. 

പത്ത് വര്‍ഷം മുമ്പ് ഇരു വിഭാഗവും യോജിപ്പിലെത്തുകയും നല്ല നിലയില്‍ ഇരു വിഭാഗത്തിന്റെയും മദ്രസാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്തു വരുന്ന പള്ളങ്കോട്ട് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനാണ് വിഘടിതര്‍ അക്രമമഴിച്ചു വിട്ടതിനു പിന്നിലെന്ന് നേതാക്കള്‍ പറഞ്ഞു .

നാട്ടില്‍ രൂപപ്പെട്ട ഐക്യം തകര്‍ക്കുന്നതിനുള്ള ഛിദ്ര ശക്തികളുടെ നീക്കങ്ങള്‍ക്കെതിരെ സമാധാനം ആഗ്രഹിക്കുന്ന മുഴുവനാളുകളും രംഗത്തു വരണമെന്നും നേതാക്കള്‍ പറഞ്ഞു. 

കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, എസ് എം എ ജില്ലാ പ്രസിഡണ്ട് കെ പി ഹുസൈന്‍ സഅദി എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ , എസ് ജെ എം ജില്ലാ പ്രസിഡണ്ട് അശ്‌റഫ് സഅദി ആരിക്കാടി എന്നിവരും സുന്നി പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അക്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

അക്രമത്തില്‍ പരുക്കേറ്റ് ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ കഴിയുന്ന എസ് വൈ എസ് മുള്ളേരിയ സോണ്‍ സെക്രട്ടറി പി എസ് മുഹമ്മദ് കുഞ്ഞി, എം എച്ച സാബിത്ത്, അബ്ദുല്‍ അസീസ്, നാസര്‍ എന്നിവരെ സുന്നി നേതാക്കളായ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, നാഷ്ണല്‍ അബ്ദുല്ല തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Leave A Reply