Friday, 8 December 2017

പി.ഡി.പി പ്രവര്‍ത്തകര്‍ ട്രംപിന്റെ കോലം കത്തിച്ചു.


കാസര്‍കോട്: വിശുദ്ധ ഖുദുസിന്റെ മണ്ണില്‍ വീണ്ടും അശാന്തിയുടെ വിത്തുപാകുന്നതിന് സൗകര്യമൊരുക്കാനായി ജറുസലേമിലേക്ക് ഇസ്രായേലിന്റെ തലസ്ഥാനം മാറ്റി സ്ഥാപിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ധിക്കാരമായ നടപടിയില്‍ പ്രതിഷേധിച്ച് പി.ഡി. പി. കാസര്‍കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍
ട്രംപിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

കാസര്‍കോട് പുതിയ ബസ്റ്റാന്റ്, ബദിയഡുക്കടൗണ്‍, മഞ്ഞംപാറ, മേല്‍പറമ്പ്, പള്ളിക്കര, മുട്ടുന്തല, ഉപ്പള, മഞ്ചേശ്വരം, കുഞ്ചത്തൂര്‍, കുമ്പള, ഹിദായത്ത് നഗര്‍, സീതാംഗോളി എന്നീ സ്ഥലങ്ങളിലാണ് ട്രംപിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചത്. 


ഉപ്പളയില്‍ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. എം. ബഷീര്‍ കുഞ്ചത്തൂര്‍ നിര്‍വ്വഹിച്ചു. വിവിധ മേഖല കളില്‍ യൂനുസ് തളങ്കര, അബ്ദുല്ല കുഞ്ഞി ബദിയഡുക്ക, ഇബ്രാഹിം കോളിയഡുക്കം, ഫാറൂഖ് തങ്ങള്‍, മംഗള്‍പാടി പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ റഹിമാന്‍ ബേക്കൂര്‍, തൗഫീഖ് ഉപ്പള, അസീസ് ഷേണി, അത്തിക്
റഹ്മാന്‍ തൊട്ടി, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, ഉബൈദ് മുട്ടുന്തല, സി.എ ച്ച്. അബ്ദുല്ല, മൊയ്തീന്‍ ബേക്കൂര്‍, അബൂബ ക്കര്‍ പാലക്കാര്‍, അബ്ദുല്ല ഉജന്തോടി, ബാബു നട്ടണിഗെ, എം.എ. കളത്തൂര്‍, റസാഖ് മുളിയടുക്ക, അബ്ദുല്‍ റഹ്മാന്‍ പുത്തിഗെ എന്നിവര്‍ നേതൃത്വം നല്‍കി.

SHARE THIS

Author:

0 التعليقات: