Latest News :
Home » , » പൊന്നാനി ചങ്ങരംകുളത്ത് തോണിമറിഞ്ഞ് 6 മരണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പൊന്നാനി ചങ്ങരംകുളത്ത് തോണിമറിഞ്ഞ് 6 മരണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Written By Muhimmath News on Tuesday, 26 December 2017 | 20:45




മലപ്പുറം; ചങ്ങരംകുളം നരണിപ്പുഴ കടുകുഴിക്കായലില്‍ തോണി മറിഞ്ഞ് ആറ് കുട്ടികള്‍ മുങ്ങി മരിച്ചു. നാല് പെണ്‍കുട്ടികളും
രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ഒരു പെണ്‍കുട്ടിയെ ഉള്‍പ്പെടെ മൂന്നു 
പേരെ രക്ഷിച്ചു. പ്രസന്ന (12), ആദിദേവ് (നാല്), വൈഷ്ണ (15), പൂജ (14), ജനീഷ (എട്ട്) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ബന്ധുക്കളാണെന്നാണ് വിവരം. മൃതദേഹങ്ങള്‍ ചങ്ങരംകുളത്തെ ആശുപത്രിയിലേക്കു മാറ്റി.


സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തിയതായി കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാര്‍ പറഞ്ഞു. അപകട കാരണങ്ങളെക്കുറച്ച്  മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved