Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , » പ്രൊഫറ്റെ ഡി ഫീസ്റ്റ സമാപിച്ചു; എന്‍കോമിയക്ക് കലാകിരീടം

പ്രൊഫറ്റെ ഡി ഫീസ്റ്റ സമാപിച്ചു; എന്‍കോമിയക്ക് കലാകിരീടം

Written By Muhimmath News on Tuesday, 19 December 2017 | 12:18

പുത്തിഗെ: മുഹിമ്മാത്ത് ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥികളുടെ നബിദിന കലാപരിപാടിയായ പ്രൊഫറ്റെ ഡി ഫീസ്റ്റ സമാപിച്ചു. നാലു ദിനരാത്രങ്ങള്‍ നീണ്ടുനിന്ന പരിപാടിയില്‍ എന്‍കോമിയോ ഗ്രൂപ്പ് ജേതാക്കളായി. അപ്രേഷ്യാ, ഡിലീഷ്യാ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 

സമാപന സമ്മേളനത്തില്‍ മുഹിമ്മാത്ത് ജനറല്‍സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം നിര്‍വഹിക്കുകയും ജേതാക്കള്‍ക്ക് ആലംപാടി ഉസ്താദ് മെമ്മോറിയല്‍ ട്രോഫി സമ്മാനിക്കുകയും ചെയ്തു. അബ്ദുല്‍ ഗഫൂര്‍ ബാഖവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി. 

വൈ.എം. അബ്ദുര്‍റഹ്മാന്‍ അഹ്‌സനി അനുമോദന പ്രഭാഷണം നടത്തി. മൂസ സഖാഫി കളത്തൂര്‍, കുഞ്ഞ് മുഹമ്മദ് അഹ്‌സനി, ഇബ്‌റാഹിം അഹ്‌സനി, ഹസന്‍ ഹിമമി സഖാഫി, അബ്ദുല്‍ അസീസ് മിസ്ബാഹി തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപന സമ്മേളനത്തില്‍ സ്റ്റിയറിംഗ് കമ്മിറ്റി കണ്‍വീനര്‍ നിസാര്‍ ഹിമമി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ജുനൈദ് തങ്ങള്‍ നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved