Latest News :
Home » , » ഖിദ്മ ഗ്രീന്‍സ് ചാരിറ്റബിള്‍ സെന്റര്‍ ഭാരവാഹികള്‍ 'ഖിറാന്‍' ഓഫീസ് സന്ദര്‍ശിച്ചു

ഖിദ്മ ഗ്രീന്‍സ് ചാരിറ്റബിള്‍ സെന്റര്‍ ഭാരവാഹികള്‍ 'ഖിറാന്‍' ഓഫീസ് സന്ദര്‍ശിച്ചു

Written By Muhimmath News on Wednesday, 27 December 2017 | 11:02

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മേഖലയിലെ മുഴുവന്‍ കാരുണ്യ സംഘടനകളെയും ഉള്‍പ്പെടുത്തി ചാരിറ്റി ശൃംഖല സൃഷടിച്ച് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നിരാലംബരായ അനേകായിരങ്ങള്‍ക്ക് ആശ്വാസമേകാന്‍ യുവതലമുറ മുന്നിട്ടിറങ്ങണമെന്ന് മാണിക്കോത്ത് ഖിദ്മ ഗ്രീന്‍സ് ചാരിറ്റബിള്‍ സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നാസര്‍ തായല്‍ അഭിപ്രായപ്പെട്ടു. 

ജനുവരി 14 മുതല്‍ 21വരെ സൗത്ത് ചിത്താരി  പി എ ഉസ്താദ് നഗറില്‍ എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന സമൂഹ വിവാഹം 'ഖിറാന്‍2018'ന്റെ  സ്വാഗതം സംഘം ഓഫീസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഖിദ്മ യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നാസര്‍ തായല്‍, മറ്റു ഭാരാവാഹികളായ സയ്യിദ് നബില്‍, ഹക്കീം സി.എച്ച്, ഫാറൂഖ് തായല്‍ എന്നിവരാണ് ഓഫീസ് സന്ദര്‍ശിക്കാന്‍ എത്തിയത്. ഇസ്മായില്‍ ചിത്താരി, അന്‍സാരി മാട്ടുമ്മല്‍, നബീല്‍ ബടക്കന്‍, റഷീദ് കൂളിക്കാട്, ചിത്താരി അബുള്ള ഹാജി, ശഫീഖ് പ്രസ്സ്, നിശീദ്, അജീര്‍, മഹറൂഫ് എന്നിവര്‍ സ്വീകരിച്ചു.

'ഖിറാന്‍2018' വേദിയില്‍ വെച്ച് അഞ്ച് യുവതികള്‍ സുമംഗലികളാവും. സ്ത്രീധനം നല്‍കാന്‍ പണം ഇല്ലാത്തതിന്റെ പേരില്‍ വിവാഹം നടക്കാതെപോയ യുവതികള്‍ക്കുവേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. വിവാഹധൂര്‍ത്ത് അവസാനിപ്പിക്കുകയും സ്ത്രീധനം നിരുത്സാഹപ്പെടുത്തുകയും പദ്ധതിയുടെ ലക്ഷ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്ന യുവതികള്‍ക്ക് ആഭരണവും അഞ്ച് സെന്റ് സ്ഥലവും നല്‍കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിക്കാഹിന് കാര്‍മ്മികത്വം വഹിക്കും.

പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, സാംസ്‌കാരിക സമ്മേളനം, സയ്യദ് സംഗമം,  മതപ്രഭാഷണം, പ്രവാചക പ്രകീര്‍ത്തന സദസ്സ്, മെഡിക്കല്‍ ക്യാമ്പ്, ആദരിക്കല്‍ ചടങ്ങ്, 'സന്തുഷ്ട കുടുംബം' ഫാമിലി കൌണ്‍സലിംഗ് ക്ലാസ്,  ദിക്ര്!ദുആ സദസ്സ് തുടങ്ങിയ നിരവധി പരിപാടികള്‍ നടക്കും. കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും  മന്ത്രിമാരും, മത സാമൂഹ്യ സാംസ്‌കാരിക നേതാക്കളും പരിപാടിയില്‍ സംബന്ധിക്കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved