Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page


നീലേശ്വരം: റെയില്‍വെ സ്റ്റേഷന്റെ വികസനവുമായി ബന്ധെപ്പട്ട വിഷയങ്ങളെ കുറിച്ച് ആലോചിക്കുവാനും പ്രൊജക്ടുകള്‍ തയ്യാറാക്കുന്നതിനുമായി അഡീഷണല്‍ റെയില്‍വെ ഡിവിഷണ്‍ മാനേജര്‍ ടി.രാജ്കുമാറിന്റെ നേതൃത്വ ത്തില്‍ ഉന്നത ഉദ്യോഗസ്ഥസംഘം നീലേശ്വരെത്തത്തി. പി.കരുണാകരന്‍.എം.പി റെയില്‍വെ ബോര്‍ഡുമായി നട ത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സംഘം എത്തിേച്ചര്‍ന്നത്.

പി.കരുണാകരന്‍ എം.പി.യും ജനപ്രതിനിധികളും നേരെത്ത തയ്യാറാക്കി സമര്‍പ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥന്മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നീലേശ്വരം റെയില്‍വെ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട ആലോചനാ യോഗവും സ്റ്റേഷനില്‍ നടന്നു.

നീലേശ്വരം റെയില്‍വെ സ്റ്റേഷന്‍ വികസനവുമായി ബന്ധെപ്പട്ട വിശദാംശങ്ങള്‍ പി.കരുണാകരന്‍ എം.പിയും നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജനും അവതരി പ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.മഞ്ജുനാഥ പ്രഭു, സെക്രട്ടറി എ.വിനോദ്കുമാര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കെ.വി.ദാമോദരന്‍, നീലേശ്വരം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌റാഫി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ടി.കെ.രവി സ്വാഗതം പറഞ്ഞു. പാലക്കാട് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ എല്‍.ഗോപിചന്ദ്രനായക്, പാലക്കാട് ഡിവിഷന്‍

പബ്ലിക് റിലേഷന്‍ ഓഫീസര്‍ എം.വി.ഗോപിനാഥ്, ചീഫ് കൊമേഷ്യല്‍ ഇന്‍സ്‌പെക്ടര്‍ പി.ജയകൃഷ്ണന്‍ എന്നീ ഉന്നത ഉദ്യോഗസ്ഥന്മാരും യോഗത്തില്‍ പങ്കെടുത്തു.
Leave A Reply