Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » » കിഴക്കുംകര തറവാട് വീട്ടിലെ ഭണ്ഡാരം കവര്‍ന്നു

കിഴക്കുംകര തറവാട് വീട്ടിലെ ഭണ്ഡാരം കവര്‍ന്നു

Written By Muhimmath News on Monday, 25 December 2017 | 18:48


കാഞ്ഞങ്ങാട്: 
കാഞ്ഞങ്ങാട് കിഴക്കുംകര തറവാട് വീട്ടിലെ ഭണ്ഡാരം കവര്‍ന്നു. ചൈതന്യ ഓഡിറ്റോറിയത്തിന് സമീപത്തെ കാനത്ത് വളപ്പ് തറവാട്ട് വീട്ടിലെ ഭണ്ഡാരമാണ് കവര്‍ന്നത്. സ്റ്റീല്‍ ഭണ്ഡാരം എടുത്തുകൊണ്ട് പോവുകയായിരുന്നു. പണം കൈക്കലാക്കിയ ശേഷം ഭണ്ഡാരം ഉപേക്ഷിച്ച നിലയിലാണ്. ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 


ഒരാഴ്ച മുമ്പാണ് ഇതിന് സമീപത്തെ വീട്ടില്‍ കവര്‍ച്ച നടന്നത്. അമ്പാടി ഹൗസില്‍ കൃഷ്ണന്റെ വീട്ടില്‍ നിന്ന് 7,000 രൂപയും അരപ്പവന്‍ സ്വര്‍ണാഭരണവുമാണ് കവര്‍ന്നത്.

സമീപത്തെ വീട്ടിലെ സി.സി. ടി.വി. പോലീസ് പരിശോധിച്ചപ്പോള്‍ ഒരു ബൈക്ക് പോകുന്ന ദൃശ്യമുണ്ട്. രണ്ടുപേരാണ് ബൈക്കിലുണ്ടായതെന്നാണ് വിവരം. വീട്ടുകാര്‍ അയ്യപ്പന്‍ വിളക്ക് ഉത്സവത്തിന് പോയ നേരത്തായിരുന്നു കവര്‍ച്ച. ഇതുസംബന്ധിച്ചും പോലീസ് ഊര്‍ജിതമായി അന്വേഷിച്ചുവരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved