Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » സൃഷ്ടികളില്‍ ഏറ്റവും പരമോന്നതര്‍ മുഹമ്മദ് നബി -അബൂബക്കര്‍ ലത്തീഫി

സൃഷ്ടികളില്‍ ഏറ്റവും പരമോന്നതര്‍ മുഹമ്മദ് നബി -അബൂബക്കര്‍ ലത്തീഫി

Written By Muhimmath News on Monday, 4 December 2017 | 10:01
























മനാമ: സൃഷ്ടികളില്‍ ഏറ്റവും പരമോന്നതരാണ് പ്രവാചകര്‍ മുഹമ്മദ് നബിയെന്ന് അബൂബക്കര്‍ ലത്തീഫി. പ്രവാചകര്‍ തിരുമേനിക്ക് ജന്മം നല്‍കുക വഴി ഏറ്റവും നല്ല അനുഗ്രഹീതരായ മാതാപിതാക്കള്‍ കൂടിയാണ് നബിയുടെ മാതാപിതാക്കള്‍ എന്നും അദ്ദേഹം പറഞ്ഞു. 

മുത്ത് നബി (സ): മാനവിക മാതൃക എന്ന പ്രമേയത്തില്‍ ഐ സി എഫ് സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനങ്ങളുടെ ഭാഗമായി സല്‍മാബാദ് സെന്‍ട്രല്‍ സംഘടിപ്പിച്ച പ്രഥമ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഐ സി എഫ് സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുല്‍ സലാം മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ അബ്ദുറഹീം സഖാഫി വരവൂര്‍ സമ്മേളനം ഉല്‍ഘാടനം ചെയിതു.  ഷഫീഖ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. 



തുടര്‍ന്ന് മീലാദ് സ്‌മ്മേളന പരമ്പരയില്‍ സംബദ്ധിക്കാന്‍ കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം സദസ്സിനെ അഭിസംബോധനം ചെയിതു. ഐ സി എഫ് നാഷനല്‍ സെക്രട്ടറി എം സി അബ്ദുല്‍ കരീം ആശംസ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി മാസ്റ്റര്‍ മുഹമ്മദ് സിയാന്‍ മാഗ്ലൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവാചക പ്രക്രീര്‍ത്തന സദസ്സും സംഘടിപ്പിച്ചു. 

സമ്മേളനത്തിന് സാന്നിധ്യം അറിയിച്ചുകൊണ്ട്, ഐ സി എഫ് നാഷനല്‍ നേതാക്കളായ വി പി കെ അബൂബക്കര്‍ ഹാജി, സുലൈമാന്‍ ഹാജി, അഷറഫ് ഇഞ്ചിക്കല്‍, ഉസ്മാന്‍ സഖാഫി, റഫീഖ് ലത്തീഫ് എന്നിവര്‍ പങ്കെടുത്തു. സെന്‍ട്രല്‍ നേതാക്കളായ ഷാജഹാന്‍ കെ ബി, , അബ്ദുല്ല രണ്ടത്താണി റഹീം തനൂര്‍, ഉമര്‍ ഹാജി മുള്ളൂര്‍ക്കര, അര്‍ഷാദ് ഹാജി, ഹംസ ഖാലിദ് സഖാഫി, ഇസ്ഹാഖ് വള്ളപ്പാട് എന്നിവര്‍ സമ്മേളന പ്രവര്‍ത്തനങ്ങനേതൃത്വം നല്‍കി. സമ്മേളനത്തില്‍ റഫീഖ് മാസ്റ്റര്‍ സ്വാഗതവും,  നിസാമുദ്ദീന്‍ വളപട്ടണം നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved