Latest News :
സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം ലഭിച്ചു
Home » , » ആര്‍ എസ് സി ബഹ്‌റൈന്‍ നാഷനല്‍ സാഹിത്യോത്സവ് മുഹറഖ് സെന്‍ട്രല്‍ പ്രഥമ ചാമ്പ്യന്‍മാര്‍

ആര്‍ എസ് സി ബഹ്‌റൈന്‍ നാഷനല്‍ സാഹിത്യോത്സവ് മുഹറഖ് സെന്‍ട്രല്‍ പ്രഥമ ചാമ്പ്യന്‍മാര്‍

Written By Muhimmath News on Wednesday, 27 December 2017 | 17:52






മനാമ: സര്‍ഗവസന്തത്തിന്റെ ഇശല്‍ പെയിതിറങ്ങിയ ആര്‍ എസ് സി ബഹ്‌റൈന്‍ നാഷനല്‍ സാഹിത്യോത്സവ് സമാപിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ റിഫയില്‍ നടന്ന സാഹിത്യോത്സവ് ഐ സി എഫ് നാഷനല്‍ വൈസ് പ്രസിഡന്റ്. മമ്മൂട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് സെന്‍ട്രലുകളില്‍ നിന്നായി 71 ഇനങ്ങളില്‍ 250ല്‍ പരം പ്രതിഭകള്‍ പങ്കെടുത്തു.3 വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. 575 പോയിന്റ് നേടി മുഹറഖ് സെന്‍ട്രല്‍ ചാമ്പ്യന്മാരായി. 490 പോയിന്റ് നേടി റിഫ സെന്‍ട്രല്‍ രണ്ടാം സ്ഥാനവും 365 പോയിന്റ് നേടി മനാമ സെന്‍ട്രല്‍മൂന്നാം സ്ഥാനവും നേടി.


വൈകീട്ട് നടന്ന സാസ്‌കാരിക സമ്മേളനം ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ എക്‌സികുട്ടീവ് അംഗം അന്‍വര്‍ സലീം സഅദി അധ്യക്ഷതയില്‍ നാഷനല്‍ സാഹിത്യോത്സവ് വേദിയിലെ മുഖ്യതിഥി പ്രശസ്ത എഴുത്തുകാരനും ചെറുകഥാകൃത്തുമായ പി കെ പാറക്കടവ് സാസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കെട്ട് കാഴ്ചകളുടേയും വര്‍ണ്ണകാഴ്ചകളുടെയും ലോകത്ത് നിന്ന് നമ്മുടെ കുട്ടികളെ വായനയുടേയും ചിന്തയുടേയും ലോകത്തേക്ക് തിരിച്ചുകൊണ്ട് വരാന്‍ ഇത്തരം സാഹിത്യോത്സവിന് കഴിയട്ടേ. മറ്റുളളവര്‍ എറിഞ്ഞുതരുന്ന മുദ്രാവാക്യങ്ങള്‍ വിഴുങ്ങുകയും ഛായം തേച്ച തുണിക്കഷ്ണങ്ങള്‍ക്ക് പിറകേ പോകേണ്ടവരല്ല നമ്മുടെ കുട്ടികള്‍ നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്നവയാണ് നല്ല കലയും സാഹിത്യവും, ആര്‍ എസ് സി ബഹ്‌റൈന്‍ നാഷനല്‍ സാഹിത്യോത്സവ് പുതിയ തലമുറയെ വെളിച്ചത്തിലെക്ക് നയിക്കട്ടേ എന്നും അദ്ദേഹം പറഞ്ഞു.

ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ റഹീം സഖാഫി വരവൂര്‍ സന്ദേശ പ്രഭാഷണം നടത്തി. ഇന്ത്യന്‍ സ്‌കൂള്‍ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എം സി അബ്ദുല്‍ കരീം, ബിജു ഇരിങ്ങല്‍, ജോര്‍ജ്ജ് വര്‍ഗീസ്, ജയചന്ദ്രന്‍ കണ്ണൂര്‍, അബൂബക്കര്‍ ലത്തീഫി, ജാഫര്‍ മൈദാന്‍ എന്നിവര്‍ സംസാരിച്ചു.

പികെ പാറക്കടവ്, പ്രിന്‍സ് നടരാജന്‍, ജേതാക്കള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. അഷ്‌റഫ് താമരശ്ശേരി,അഷ്‌റഫ് മന്ന, കലാപ്രതിഭ പട്ടം വിതരണം ചെയ്തു. സുലൈമാന്‍ ഹാജി, വി പി കെ അബൂബക്കര്‍ ഹാജി, അഷറഫ്ഇഞ്ചിക്കല്‍, ഉസ്മാന്‍ സഖാഫി, മുസ്തഫ കണ്ണപുരം, ഹൈദര്‍ മുസ്ലിയാര്‍, അബ്ദുല്‍ സലാം മുസ്ലിയാര്‍, അഹ്മദ് മൗലവി, അബ്ദുല്‍ ഹഖീംസഖാഫി, അബ്ദുസമദ് കാക്കടവ്, സുബൈര്‍ മാസ്റ്റര്‍, അബ്ദുല്‍ ജലീല്‍ എടക്കുളം, റഫീഖ് ലത്തീഫി, ശംസുദ്ധീന്‍സുഹരി, സി എച്ച് അഷറഫ്, നിസാര്‍ സഖാഫി കൊല്ലം. ഫൈസല്‍ ചെറുവണ്ണൂര്‍, അഷ്ഫാഖ് മണിയൂര്‍, നജ്മുദ്ധീന്‍പഴമള്ളൂര്‍ സുനീര്‍നിലമ്പൂര്‍, അബ്ദുല്‍ സലാം കോട്ടക്കല്‍, നവാസ് മുസ്ലിയാര്‍, ഫൈസല്‍ അലനല്ലൂര്‍, തുടങ്ങീ കലാ സാസ്‌കാരികപ്രമുഖരും പ്രാസ്ഥാനിക നേതാക്കളും പങ്കെടുത്തു. സാസ്‌കാരിക സമ്മേളനത്തിന് ആര്‍ എസ് സി കണ്‍വീനര്‍ വിപികെ മുഹമ്മദ് സ്വാഗതവും അബ്ദുല്ല രണ്ടത്താണി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved