Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page


മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സംഘടിപ്പിച്ച് വരുന്ന സാഹിത്യോത്സവിന്റെ മുഹറഖ് സെന്‍ട്രല്‍ തല മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി കസീനോ, ഗുദൈബിയ സെക്ടറുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ആര്‍.എസ്.സി.സെന്‍ട്രല്‍ ചെയര്‍മാന്‍ ശിഹാബ് പരപ്പയുടെ അദ്ധ്യക്ഷതയില്‍ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടന്ന സാഹിത്യോത്സവ് ആര്‍.എസ്.സി. നാഷനല്‍ ചെയര്‍മാന്‍ അബ്ദുറഹീം സഖാഫി വരവൂര്‍ ഉദ്ഘാടനം ചെയ്തു. സുബൈര്‍ മാസ്റ്റര്‍, അബ്ദുസ്സമദ് കാക്കടവ്, വി .പി.കെ.മുഹമ്മദ്, ഫൈസല്‍ .ചെറുവണ്ണൂര്‍, അശംസകളര്‍പ്പിച്ചു.
ഡിസംബറില്‍ നടത്തുന്ന വിജ്ഞാന പരീക്ഷയായ 'ബുക്ക് ടെസ്റ്റ്2017' നുള്ള പുസ്തകം 'മുഹമ്മദ് (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ്' എഴാമത് എഡിഷന്‍ പ്രസ്തുത ചടങ്ങില്‍ പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരനായ രാജു ഇരിങ്ങലിനു, ഐ സി എഫ് നാഷനല്‍ വൈസ് പ്രസിഡന്റ് മമ്മൂട്ടി മുസ്ലിയാര്‍ കോപ്പി നല്‍കി നിര്‍വഹിച്ചു.
ഐ.സി.എഫ്. നാഷനല്‍ പ്രസിഡന്റ് .കെ.സി സൈനുദ്ദീന്‍ സഖാഫി, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, മമ്മൂട്ടി മുസല്യാര്‍ , വി.പി.കെ. അബൂബക്കര്‍ ഹാജി, സി.എച്ച്. അശ്‌റഫ് എന്നിവര്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. അബ്ദുള്‍ ജലീല്‍ എടക്കുളം, അബ്ദുള്ള രണ്ടത്താണി. നവാസ് മുസല്യാര്‍ പാവണ്ടൂര്‍, നജ്മുദീന്‍ മലപ്പുറം, ഹംസ ഗുദൈബിയ, അബ്ദുള്ള പയോട്ട, അഡ്വ.ശബീറലി, എന്നിവര്‍ സംബന്ധിച്ചു.അശ്‌റഫ് മങ്കര സ്വാഗതവും ജാഫര്‍ പട്ടാമ്പി .നന്ദിയും പറഞ്ഞു.
Leave A Reply