Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

ദോഹ: കലയും സാഹിത്യവും സമൂഹ
നന്മക്കുള്ളതായിരിക്കണമെന്നും യുവാക്കളില്‍ അന്തര്‍ലീനമായി കിടക്കുന്ന സര്‍ഗ്ഗവാസനകളെ
പരിപോഷിപ്പിക്കാനും അത് സമൂഹത്തിന് മുന്നില്‍ പ്രകടിപ്പിക്കാനും അവസരമൊരുക്കുന്ന സാഹിത്യോത്സവുകള്‍ വളരെയധികം 
ശ്ലാഘനീയമാണെന്നും ഇന്ത്യന്‍ എംബസി
കോണ്‍സുലര്‍ ശ്രീ രാജേഷ് കാംബ്ലെ അഭിപ്രായപ്പെട്ടു. ആര്‍ എസ് സി ഖത്വര്‍ നാഷനല്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉംസലാല്‍ അലിയിലെ ബര്‍സാന്‍ യൂത്ത് സെന്ററില്‍ രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച പരിപാടി രാത്രി പത്തു മണിയോടെ പരിസമാപ്തി കുറിച്ചു.

ഖത്വറിലെ അഞ്ചു സെന്‍ട്രലുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം പ്രതിഭകള്‍ നാല്‍പത്തിയഞ്ച് ഇനങ്ങളിലായി മാറ്റുരച്ചപ്പോള്‍
252 പോയിന്റുകള്‍ നേടി മദീന ഖലീഫ സെന്‍ട്രല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനക്കാരായ അസീസിയ്യ, ദോഹ
സെന്‍ട്രലുകള്‍ യഥാക്രമം 250 ഉം 145 ഉം പോയിന്റുകള്‍ നേടി. അസീസിയ്യ
സെന്‍ട്രലിലെ അബ്ദു റഊഫ് കലാപ്രതിഭയും മദീന ഖലീഫ സെന്‍ട്രലിലെ റൈഹാന കലാ തിലകവുമായി തെരഞ്ഞെടുക്കപ്പെട്ടു.
കാരാട്ട് അബ്ദു റസാഖ് എം എല്‍ എ, നോര്‍ക ഡയറക്ടര്‍ സി വി റപ്പായി തുടങ്ങിയ സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ള പ്രമുഖര്‍ പരിപാടിയുടെ വിവിധ സമയങ്ങളില്‍ സംബന്ധിച്ച് വിജയികള്‍ക്ക് സമ്മാന വിതരണം നടത്തുകയും ആശംസകളര്‍പ്പിക്കുകയും ചെയ്തു. ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുറസാക് മുസ്ലിയാര്‍ ജേതാക്കള്‍ക്കുള്ള
ട്രോഫിയും ഏബിള്‍ ഗ്രൂപ്പ് എം ഡി സിദ്ദീഖ് പുറായില്‍ റണ്ണേഴ്‌സ് അപ്പിനുള്ള
ട്രോഫിയും വിതരണം ചെയ്തു. സാഹിത്യോത്സ് നഗരിയില്‍ ഒരുക്കിയ രിസാല പവലിയന്‍ പ്രശസ്ത സാഹിത്യകാരന്‍ സുനില്‍ പെരുമ്പാവൂര്‍
ഉദ്ഘാടനം ചെയ്തു. 

മെഹ്ഫൂസ് കമാല്‍ നയിച്ച ഇശല്‍ നിലാവോടെ സമാപിച്ച പരിപാടിയില്‍ ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ അബദുല്‍ ജലീല്‍ ഇര്‍ഫാനി അദ്ധ്യക്ഷത വഹിച്ചു. ഹബീബ് മാട്ടൂല്‍ സ്വാഗതവും സജ്ജാദ്
മീഞ്ചന്ത നന്ദിയും പറഞ്ഞു.

Leave A Reply