Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page


മനാമ: പ്രവാസി മലയാളികളുടെ കലാ, സാഹിത്യാഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് ബഹ്‌റൈന്‍ നാഷനല്‍ തല മത്സരം 22ന് വെള്ളി ഉച്ചക്ക് 2 മണി മുതല്‍ റിഫ ഇന്ത്യന്‍ സ്‌കൂള്‍ കാമ്പസില്‍ നടക്കും.

കലാ, സാഹിത്യങ്ങളിലെ മൂല്യ ശോഷണത്തിന് ബദലായിട്ടാണ് സാഹിത്യോത്സവുകളെ ആര്‍ എസ് സി ഗള്‍ഫ് മലയാളികള്‍ക്കായി അവതരിപ്പിച്ചത്. സൗഹൃദപരമായ മത്സരങ്ങളിലൂടെ ഗള്‍ഫ് വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കഴിവുകളെ സമ്പന്നമാക്കാന്‍ സാഹിത്യോത്സവിലൂടെ സാധിക്കുന്നുണ്ട്. ഇതിലൂടെ സാംസ്‌കാരിക രംഗത്ത് സജീവമാകാനും പ്രചോദനവുമാവുന്നു.

മാപ്പിളപ്പാട്ട്, മാലപ്പാട്ട്, കഥ പറയല്‍, ആംഗ്യപ്പാട്ട്, ജലഛായം, ദഫ്, ഖവാലി, കഥ, കവിത രചനകള്‍, കവിതാ പാരായണം, ഭാഷാ കേളി, വിവിധ ഭാഷകളിലെ പ്രസംഗങ്ങള്‍, വിവര്‍ത്തനം, വായന തുടങ്ങി 73 ഇനങ്ങളിലാണ് ഇത്തവണത്തെ സാഹിത്യോത്സവ് സംവിധാനിച്ചിരിക്കുന്നത്.. കെ ജി വിദ്യാര്‍ഥികള്‍ മുതല്‍ 35 വയസ് വരെയുള്ള യുവതി, യുവാക്കളെ വിവിധ വിഭാഗങ്ങളാക്കിയാണ് മത്സരം ക്രമീകരിക്കുക.

മത്സരങ്ങള്‍ക്ക് മുന്നോടിയായി വ്യത്യസ്ത അഭിരുചികളുള്ളവരെ കണ്ടെത്തി ആവശ്യമായ പരിശീലനം നല്‍കുന്ന ഒഡീഷനുകള്‍ വിവിധ സെന്‍ട്രല്‍ കലാലയം സംഘങ്ങള്‍ക്ക് കീഴിലായി നടക്കുകയുണ്ടായി. യൂനിറ്റ് മത്സരങ്ങളില്‍ മികവ് വിജയിച്ചവര്‍ സെക്ടര്‍ സാഹിത്യോത്സവുകളില്‍ കഴിവ് തെളിയിച്ച് സെക്ടറുകള്‍ തമ്മില്‍ നടന്ന മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മുന്നൂറോളം പ്രതിഭകളാണ് നാഷനല്‍ മത്സരത്തില്‍ മാറ്റുരക്കുന്നത്.

22ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന സാഹിത്യോത്സവിന്റെ ഔപചാരിക ഉദ്ഘാടന കര്‍മ്മം മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രമുഖ സാഹിത്യകാരനും ചെറുകഥാ കൃത്തുമായ പി.കെ. പാറക്കടവ് മുഖ്യാതിഥിയാവും.വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ എസ്.എസ്.എഫ്. മുന്‍ സംസ്ഥാന പ്രസിഡന്റ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി സന്ദേശ പ്രഭഷണം നടത്തും. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ഐ.സി.എഫ്.വര്‍ക്കിംഗ് പ്രസിഡന്റ് സൈനുദ്ധീന്‍ സഖാഫി, ഐ.സി.എഫ്. മിഡില്‍ ഈസ്റ്റ് പബ്ലിക്കേഷന്‍ സെക്രട്ടറി എം. സി. അബ്ദുല്‍ കരീം, അബൂബക്കര്‍ ലത്തീഫി, വി പി കെ അബൂബക്കര്‍ ഹാജി, അഷറഫ് ഇഞ്ചിക്കല്‍, ജാഫര്‍ മൈദാന്‍, മുഹമ്മദ് ഇഖ്ബാല്‍ റഫീഖ് അബ്ദുല്ല, സിയാദ് ഏലംകുളം, ബിനു കുന്നന്താനം, രാജു ഇരിങ്ങല്‍, അനില്‍ വെങ്കോട്, ഫിറോസ് തിരുവത്ര, കെ സി ഫിലിപ്പ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സജിമാര്‍ക്കോസ്, രാജു ഇരിങ്ങല്‍ പ്രദീപ് പുറവങ്കര, തുടങ്ങിയവരും മറ്റ് ബഹ്‌റൈനിലെ മത സാമൂഹിക സാസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും സാഹിത്യോത്സവ് വേദിയില്‍ സംബന്ധിക്കും. തുടര്‍ന്ന്, മല്‍സരത്തില്‍ വിജയിച്ചവര്‍ക്കുള്ള ട്രോഫി വിതരരണം നടക്കും.

ആര്‍ എസ് സി നാഷനല്‍ സാഹിത്യോല്‍സവ് വിശദീകരിച്ച്‌കൊണ്ട് നാഷനല്‍ ജനറല്‍ കണ്‍വീനര്‍ വി പി കെ മുഹമ്മദ്, മുന്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ജലീല്‍ എടക്കുളം, നാഷനല്‍ കലാലയം കണ്‍വീനര്‍ ഫൈസല്‍ ചെറുവണ്ണൂര്‍, രിസാല കണ്‍വീനര്‍ സുനീര്‍ നിലമ്പൂര്‍, കണ്‍വീനര്‍ നജ്മുദ്ധീന്‍ പഴമള്ളൂര്‍, നാഷനല്‍ എക്‌സികുട്ടീവ് അംഗം ഫൈസല്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.
Leave A Reply