Latest News :
...
Home » , » രിസാല സ്റ്റഡി സര്‍ക്കിള്‍ ബുക്ക് ടെസ്റ്റ് 2017 അവസാനഘട്ട പരീക്ഷ 22ന്

രിസാല സ്റ്റഡി സര്‍ക്കിള്‍ ബുക്ക് ടെസ്റ്റ് 2017 അവസാനഘട്ട പരീക്ഷ 22ന്

Written By Muhimmath News on Thursday, 21 December 2017 | 20:56




ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിള്‍ ബുക്ക് ടെസ്റ്റ് 2017 ന്റെ അവസാനഘട്ട പരീക്ഷ ഡിസംബര്‍ 22 വെള്ളിയാഴ്ച്ച രാവിലെ 6 മണി മുതല്‍ അര്‍ദ്ധ രാത്രി 12

മണി വരെhschttp://rsconline.org എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി നടക്കും.

ഇമാം വഹബി ഇസ്മായില്‍ രചിച്ച് എ.പി കുഞ്ഞാമു വിവര്‍ത്തനം ചെയ്ത 'മുഹമ്മദ് ദ ലാസ്റ്റ് പ്രൊഫറ്റ്' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഈ വര്‍ഷത്തെ ജനറല്‍ ബുക്ക് ടെസ്റ്റിനായി തിരഞ്ഞെടുത്തത്. ഒരു പിതാവ് മകളോട് കഥ പറയുന്ന രീതിയില്‍ പ്രവാചക ചരിത്രം അനാവരണം ചെയ്യുകയാണ് പുസ്തകം.

ഡോക്ടര്‍ അബ്ദുല്‍ ലത്തീഫ് രചിച്ച 'നോ ഔര്‍ പ്രൊഫറ്റ്, ഫീല്‍ ദ വണ്ടര്‍' എന്ന പുസ്തകമാണ് വിദ്യാര്‍ത്ഥികള്‍ക്കായുള്ളത്. കഴിഞ്ഞ ദിവസം അവസാനിച്ച ഒന്നാംഘട്ട പരീക്ഷയില്‍ യോഗ്യത നേടിയവരാണ് അവസാനഘട്ട പരീക്ഷയില്‍ പങ്കെടുക്കുക.

സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്ന പരീക്ഷാര്‍ത്ഥികളെ സഹായിക്കാനായി 0508449277, 0535537266, 0502740008 എന്നീ നമ്പറുകളില്‍ ഹെല്‍പ്പ് ഡസ്‌ക്ക് പ്രവര്‍ത്തിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved