Latest News :
Home » , , » ആര്‍ എസ് സി ബുക്‌ടെസ്റ്റ് ഫൈനല്‍ പരീക്ഷ പൂര്‍ത്തിയായി; ഫലം ഡിസംബര്‍ 31ന്

ആര്‍ എസ് സി ബുക്‌ടെസ്റ്റ് ഫൈനല്‍ പരീക്ഷ പൂര്‍ത്തിയായി; ഫലം ഡിസംബര്‍ 31ന്

Written By Muhimmath News on Sunday, 24 December 2017 | 20:48



റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തിയ ബുക്‌ടെസ്റ്റിന്റെ ഫൈനല്‍ പരീക്ഷ പൂര്‍ത്തിയായി. വെള്ളിയാഴ്ച രാവിലെ സൗദി സമയം 6 മണി മുതല്‍ രാത്രി 12 മണി വരെ ഓണ്‍ലൈനായായിരുന്നു പരീക്ഷ. ഒന്നാം ഘട്ട പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടി യോഗ്യത നേടിയവരാണ് ഫൈനല്‍ പരീക്ഷയില്‍ പങ്കെടുത്തത്. ഗള്‍ഫ് തലത്തില്‍ 80.47 ശതമാനം പേര്‍ പരീക്ഷ പൂര്‍ത്തിയാക്കി. ഒമാന്‍ (87.44%)സൗദി ഈസ്റ്റ് (84.57%),ഖത്തര്‍ (83.95%), സൗദി വെസ്റ്റ് (82.20%), യുഎഇ (81.50%), കുവൈത്ത് (75.67%), ബഹ്‌റൈന്‍ (67.28%).

മീലാദിനോടനുബന്ധിച്ച് നടത്തി വരാറുള്ള ബുക്‌ടെസ്റ്റിന്റെ പത്താമത് എഡിഷനായിരുന്നു ഇത്തവണ. ജനറല്‍, സ്റ്റുഡന്റ്‌സ് ജൂനിയര്‍, സ്റ്റുഡന്റ്‌സ് സീനിയര്‍ എന്നിങ്ങനെ മൂന്ന് വഭാഗയാണ് പരീക്ഷ നടന്നത്. ജനറല്‍ വിഭാഗത്തിന് ഇമാം വഹ്ബി ഇസ്മാഈലിന്റെ മുഹമ്മദ് (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ് എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനവും വിദ്യാര്‍ത്ഥികള്‍ക്ക് എ പി അബ്ദുല്‍ മജീദ് രചിച്ച ഫീല്‍ ദി വണ്ടര്‍ എന്ന ഇംഗ്ലീഷ് പുസ്തകവുമായിരുന്നു ഇത്തവണത്തെ ബുക് ടെസ്റ്റ് സിലബസ്.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറത്തുള്ളവര്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നു. മികച്ച സംവിധാനങ്ങളായിരുന്നു പരീക്ഷാര്‍ത്ഥികള്‍ക്കായി തയാറാക്കിയിരുന്നത്. ഓരോ രാജ്യങ്ങളിലും ഗള്‍ഫ് തലത്തിലും പ്രത്യേകം ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തിച്ചു. പരീക്ഷാ ഫലം ഡിസംബര്‍ 31ന് രാത്രി 9 മണിക്ക് പ്രഖ്യാപിക്കും. ശേഷം www.rsconline.org വെബ്‌സൈറ്റില്‍ റിസള്‍ട്ടുകള്‍ ലഭ്യമാകും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved