Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » സഅദിയ്യ ഹൈസ്‌കൂളില്‍ മീലാദ് ഫിയസ്റ്റക്ക് ഉജ്ജ്വല സമാപ്തി

സഅദിയ്യ ഹൈസ്‌കൂളില്‍ മീലാദ് ഫിയസ്റ്റക്ക് ഉജ്ജ്വല സമാപ്തി

Written By Muhimmath News on Friday, 22 December 2017 | 21:08




ദേളി: സഅദിയ്യ ഹൈസ്‌കൂളില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടി പ്പിച്ച മീലാദ് ഫിയസ്റ്റ 17ന് ഉജ്ജ്വല പരിസമാപ്തിയായി. സബ് ജില്ല, ജില്ലാ കായിക കലാമേളകളില്‍ പ്രതിഭാത്വം തെളിയിച്ചവരുടെ സര്‍ഗ്ഗ വിരുന്നും അവര്‍ക്കുള്ള അനുമോദന ചടങ്ങും ഇതിന്റെ ഭാഗമായി നടന്നു.

ഈക്കോ, സോഷ്യല്‍, മാത്‌സ്, ലിറ്ററസി, വിദ്യാരംഗം കന്നട, വിദ്യാരംഗം മലയാളം, മഴവില്‍ പ്രോജക്ട് സമര്‍പ്പണ സെക്നും ക്ലാസ് മാഗസിന്‍ മത്സരത്തില്‍ ജേതാക്കളായ ക്ലാസുകള്‍ക്കുള്ള അവാര്‍ഡ് ദാനവും ലിറ്ററസി ക്ലബിന് കീഴില്‍ പ്രബന്ധ രചനാ മത്സരവും ഖവാലിയും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.



പത്ത് എ ക്ലാസിന്റെ മുദ്ര മാഗസിന്‍ ഒന്നാം സ്ഥാനവും ഒമ്പത് കെ ക്ലാസിന്റെ വെളിച്ചം മാഗസിന്‍ രണ്ടാം സ്ഥാനവും കരസ്തമാക്കി. മീലാദ് ഫിയസ്റ്റ പരിപാടി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഉസ്മാന്‍ സഅദി റസാ കോട്ട പ്പുറം അദ്യക്ഷത വഹി ച്ചു. മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാഗാഷ് മാസ്റ്റര്‍ മല്ലം, അബൂത്വാഹിര്‍ സഅദി റസ്വി അല്‍ അഫഌി, രിയാസ് മാസ്റ്റര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved